ജോസഫ് സാർ പെട്ടന്ന് ദേഷ്യപ്പെട്ടപ്പോൾ അദ്ദേഹം ഒന്ന് പകച്ചു.. എന്നിട്ട് അദ്ദേഹത്തെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞ് തുടങ്ങി…
വ്യക്തി: സാർ ഞങ്ങളോട് ക്ഷമിക്കണം.. എന്റെ മകൾ ഞങ്ങളോട് കള്ളം പറഞ്ഞതായിരുന്നു.. പക്ഷേ….
മറ്റെന്തെങ്കിലും അദ്ദേഹം പറയുന്നതിന് മുന്നേ അകത്ത് നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം…
“ബാക്കി ഞാൻ പറയാം അച്ഛാ…”
എല്ലാവരും ഒരുമിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി…
എല്ലാം കലങ്ങി തെളിയാൻ പോകുന്നു എന്ന് കരുതിയ ഷൈനിന് തെറ്റി പോയി.. എല്ലാം ആരംഭിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ…
അവർ ഒന്നല്ല രണ്ടായിരുന്നു.. വാതിൽക്കൽ നിൽക്കുന്നവരെ കണ്ട് ഷൈനും ആൻഡ്രുവും ഒരുപോലെ വീണ്ടും ഞെട്ടി…
ഷൈൻ: ദിയ…
ആൻഡ്രൂ: മായ…
ഷൈൻ ഭൂമി പിളർന്ന് താഴെ പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…
താൻ ഭയന്ന പോലെ തന്നെ സംഭവിക്കുന്നു..
ഞാൻ ആദ്യം കണ്ട ആൾ.. അതെ വിശ്വനാഥൻ.. ദിയയുടെ അച്ഛൻ…
ആൻഡ്രൂ ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുന്നു…
ബാക്കി ഉള്ളവർ എന്താണ് ദിയ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ അക്ഷമർ ആയി നിൽക്കുന്നു…
ദിയ ഷൈനിനെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഷൈൻ ആണെങ്കിൽ ദിയയിൽ നിന്നും നോട്ടം മാറ്റുന്നു പോലും ഇല്ല.. അവളുടെ കണ്ണുകളിൽ ഷൈൻ കണ്ട ഭാവം രണ്ടു വർഷം മുന്നേ താൻ കണ്ട പ്രണയം അല്ല എന്ന് ഷൈനിന് അറിയാമായിരുന്നു..
അഭിമാനം ഉള്ള ഒരു സ്ത്രീയുടെ നിശ്ചയ ധാർഢ്യതിന്റെ തിളക്കം ആയിരുന്നു അവക്ക്…. അതിനും പുറകിൽ എരിയുന്ന പകയുടെ കനലുകളും…
ദിയ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ച ഷൈനിന് തെറ്റിപ്പോയി.. ഏവരെയും ഞെട്ടിച്ച ഒരു നീക്കം ആയിരുന്നു അവളിൽ നിന്നും ഉണ്ടായത്..
ദിയ വേഗം തന്നെ ഓടി ചെന്ന് ഷൈനിന്റെ പപ്പയുടെ കാലിലേക്ക് വീണു.. എന്നിട്ട് കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി…
ദിയ: പപ്പാ… പപ്പ എന്നോട് ക്ഷമിക്കണം.. ഞാൻ നിങ്ങളോട് എല്ലാവരോടും കള്ളം പറഞ്ഞു… നിങ്ങളെ എല്ലാവരെയും പറ്റിച്ചു.. പക്ഷേ ഒന്നും..ഒന്നും നിങ്ങളെ ആരെയും ദ്രോഹിക്കാൻ വേണ്ടി അല്ല… എനിക്ക്.. എനിക്ക് ഷൈനിനെ അത്രക്ക് ഇഷ്ടം ആണ്.. ഷൈൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല… അച്ഛനും അമ്മയും എനിക്ക് വേറെ കല്ല്യാണം ആലോചിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആണ് വേറെ വഴി ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.. പ്ലീസ് എന്നെ ഷൈനിൽ നിന്ന് പിരിക്കരുത്.. പ്ലീസ് പപ്പാ….