ദിയയുടെ പെട്ടന്നുള്ള പ്രകടനത്തിൽ ഷൈൻ ഉൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു…
ഷൈൻ നോക്കിയപ്പോൾ മായ വായ പൊത്തി പതിയെ ചിരിക്കുന്നത് കണ്ടു.. അപ്പോൾ തന്നെ ഇത് എന്തോ പണിയാണ് എന്ന് ഷൈനിന് ബോധ്യമാകാൻ തുടങ്ങിയിരുന്നു… അല്ലെങ്കിലും ഇവൾ ഇങ്ങനെ ഒരു പെർഫോമൻസ് നടത്തേണ്ട കാര്യം ഇല്ലല്ലോ… അർജുൻ ദിയ മായ.. ഈ പഴയ ഗാങ്ങ്… ഇവിടെ വീണ്ടും എനിക്കെതിരെ…
ഷൈൻ എന്ത് ചെയ്യണം പറയണം എന്നറിയാതെ കുഴങ്ങി..
ഇതേ പ്രതിസന്ധിയിൽ തന്നെ ആയിരുന്നു ഷൈനിന്റെ പപ്പയും കുടുംബവും.. ഒരു പെൺകുട്ടി കാൽക്കൽ വീണ് മകനെ വിവാഹം കഴിപ്പിച്ച് തരണം എന്ന് പറയുമ്പോൾ ഏത് അച്ഛനാണ് പകച്ച് പോകാത്തത്…
പപ്പ: മോളെ.. മോൾ എഴുന്നേൽക്ക്.. എന്താണെങ്കിലും നമുക്ക് സംസാരിക്കാം…
ഷൈനിന്റെ പപ്പ ദിയയെ പിടിച്ച് എഴുന്നേൾപ്പിക്കൻ ശ്രമിച്ചു… അവള് എഴുന്നേറ്റ് പപ്പയെ നോക്കി കൊണ്ട് പറഞ്ഞു…
ദിയ: നിങ്ങള് എല്ലാവരും കൂടി എന്നെ ഷൈനിൽ നിന്നും പിരിചാൽ പിന്നെ ആത്മഹത്യ അല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല…
ദിയ ആ പറഞ്ഞതിൽ എല്ലാവരും ഒന്ന് ഞെട്ടി…
ഇവൾ രണ്ടും കൽപ്പിച്ച് ആണെന്ന് ഷൈനിന് മനസ്സിലായി…
ദിയ നിർത്താതെ വീണ്ടും പറഞ്ഞു തുടങ്ങി..
ദിയ: ഞാനും ഷൈനും കോളേജ് മുതലേ പ്രണയത്തിൽ ആയിരുന്നു… ആത്മാർത്ഥമായി ആണ് ഞങൾ രണ്ടുപേരും പ്രണയിച്ചത്.. കോളേജ് കഴിഞ്ഞതിനു ശേഷവും ഞങ്ങൾ തമ്മിൽ നല്ല ബന്ധം തന്നെ ആണ് ഉണ്ടായിരുന്നത് അതിന്റെ ഇടക്കാണ് ഷൈൻ ബിസിനസിലേക്ക് കടന്നത്.. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൽ ഉണ്ടായ ആദ്യത്തെ ഉലച്ചിൽ…
വീട്ടുകാർ സമ്മതിക്കില്ല എന്നും മറ്റും പറഞ്ഞ് ഷൈൻ പതിയെ പതിയെ എന്നിൽ നിന്നും അകലാൻ തുടങ്ങി.. പക്ഷേ.. എനിക്ക്.. എനിക്ക് ഷൈൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല…
പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു…
ദിയ നേരെ ഷൈനിന്റെ നേരെ നടന്നു വന്നു.. ഷൈനിന്റെ കോളറിൽ കുത്തിപിടിച്ച് കൊണ്ട് കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി..
ദിയ: ഷൈൻ.. പ്ലീസ്.. എന്നെ വിട്ട് പോകല്ലേ…. എനിക്ക് താൻ ഇല്ലാതെ പറ്റില്ല ഷൈൻ…
ഷൈൻ എന്ത് പറയണം എന്നറിയാതെ തരിച്ചു നിൽക്കുകയാണ്..
എല്ലാവരും ഷൈനിനെ തന്നെ ഉറ്റുനോക്കുകയാണ്… എന്താണ് പറയേണ്ടത് എന്ന് ഷൈനിനും അറിയില്ല..