പപ്പ: ഈ കൊച്ച് പറയുന്നതൊക്കെ ശരിയാണോ..??
ഷൈനിന് എന്ത് മറുപടി പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു…
ഷൈൻ അപ്പോഴും ചിന്തിച്ചത് ഇവൾ എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു.. എന്ത് കൊണ്ട് അവൾ സത്യം പറഞ്ഞില്ല…??
ഷൈനിനെ ഞെട്ടിച്ചു കൊണ്ട് പപ്പ വീണ്ടും ചോദിച്ചു..
പപ്പ: നിന്നോട് ചോദിച്ചത് കേട്ടില്ലേ..??
ഷൈൻ എന്ത് പറയും എന്ന് അറിയാതെ കുഴഞ്ഞു..
ഷൈൻ: അത് പിന്നെ.. പപ്പ.. ഞാൻ..
പപ്പ: മതി.. നിന്റെ മുഖത്ത് നോക്കിയാൽ തന്നെ അറിയാം.. നിന്റെ കുറ്റബോധം.. ഇദ്ദേഹം വീട്ടിൽ വന്ന് ഇതെല്ലാം എന്നോട് പറഞ്ഞപ്പോഴും നീയും ഇവളും തമ്മിലുള്ള ഫോട്ടോകൾ ഞങ്ങളെ കാണിച്ചപ്പോഴും എല്ലാം എന്റെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഷൈൻ.. പക്ഷേ ഇപ്പോ അത് ഇല്ല.. സ്വന്തം മകന്റെ ഭാഗം കേൾക്കാതെ ചാടി പുറപ്പെട്ട അച്ഛൻ എന്ന് എന്നെ നിന്റെ അമ്മച്ചി അടക്കം എല്ലാവരും കുറ്റപ്പെടുത്തി.. എന്നിട്ടിപ്പോ എന്തായി..?? ഷൈൻ നിന്നെ ഞാൻ തല്ലുന്നില്ല.. ഞാൻ തല്ലിയിട്ട് നീ നന്നാകും എന്ന പ്രതീക്ഷയും എനിക്കിപ്പോൾ ഇല്ല..
എടാ.. ആണായാലും പെണ്ണായാലും അത് പ്രണയത്തിൽ ആയാലും മറ്റെന്തിൽ ആയാലും.. വിശ്വാസ വഞ്ചനയെക്കാൾ വലിയ പാപം വേറെ ഒന്നും ഇല്ല…
നിന്നെ ഇത്രയും സ്നേഹിക്കുന്ന ഈ കൊച്ചിനെ ഉപേക്ഷിക്കാൻ നീ കണ്ടെത്തിയ ന്യായം കൊള്ളാം.. ഞങ്ങൾ സമ്മതിക്കില്ല അല്ലേ.. ഇന്നേവരെ നിന്റെ ജീവിതത്തിൽ നീ എന്ത് കാര്യമാ ഞങ്ങൾ പറയുന്നത് പോലെ ചെയ്തിട്ടുള്ളത്..?? എല്ലാം നിന്റെ ഇഷ്ടത്തിന് നീ ചെയ്ത് കൂട്ടുന്നു… പിന്നെ ഈ കാര്യത്തിൽ മാത്രം ആയിട്ട് നീ ഞങളുടെ അഭിപ്രായവും ഇഷ്ടവും നോക്കണ്ട…
പപ്പ പറഞ്ഞ് നിർത്തി ദിയയുടെ അച്ഛന്റെ അടുത്തേക്ക് നടന്നു..
പപ്പ: വിശ്വനാഥൻ.. നിങ്ങളുടെ മകൾ പറഞ്ഞ കള്ളം എനിക്ക് തെറ്റായി തോന്നുന്നില്ല… ഒന്നുമില്ലെങ്കിലും അവൾ പറഞ്ഞത് ഇവനോടുള്ള സ്നേഹം കൊണ്ടല്ലേ.. ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങള് ആണ്.. എന്തിനും ഞാനും എന്റെ മകനും തയ്യാറാണ്..
വിശ്വനാഥൻ: ഷൈനും ദിയയും തമ്മിൽ ഉള്ള അടുപ്പത്തെ കുറിച്ച് കോളജിൽ വച്ച് തന്നെ എനിക്ക് അറിയാമായിരുന്നു.. ഞാൻ ഇവരെ കോളജിൽ വച്ച് കണ്ടിട്ടുണ്ട്.. ഞാൻ അന്നെ ഇവരോട് എനിക്കിതിൽ എതിർപ്പില്ല എന്ന് അറിയിച്ചതും ആണ്.. പക്ഷേ ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങളെ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു…