ഷൈൻ: ഓകെ.. ഞാൻ സമ്മതിച്ചു.. നമ്മുടെ വിവാഹത്തിന് എനിക്കും സമ്മതമാണ്…
ദിയ: ശരി.. എന്നാൽ വാ.. ഉള്ളിൽ പോയി പറയാം..
ദിയ പോകാൻ ഒരുങ്ങിയതും ഷൈൻ തടഞ്ഞു…
ഷൈൻ: ദിയ…
ദിയ: ഹും..??
ഷൈൻ: അർജുൻ.. അർജുൻ എന്താ ഇവിടെ..??
ദിയ: അർജുൻ ഞങളുടെ ഫാമിലി ഫ്രണ്ട് ആണ്..
ഷൈൻ: ഓഹ്… ഓകെ…
അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞ് ഷൈനും ദിയയും ഉള്ളിലേക്ക് തന്നെ എത്തി…
എല്ലാവരും തീരുമാനം കേൾക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…
എല്ലാവരും ഉറ്റു നോക്കുന്നത് ഷൈനെയും ദിയയെയും തന്നെ ആയിരുന്നു..
അവസാനം ഷൈൻ തന്നെ പറഞ്ഞു തുടങ്ങി…
ഷൈൻ: എല്ലാവരും എന്നോട് ക്ഷമിക്കണം.. ദിയയോട് ഞാൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്… ഒരു മാപ്പോ പ്രായശ്ചിത്തമോ പോലും ഞാൻ അർഹിക്കുന്നില്ല… പക്ഷേ എന്നെ കൊണ്ട് ഇനി ചെയ്യാൻ കഴിയുന്ന ഒന്ന് മാത്രമേ ഒള്ളു.. ദിയയും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്.. ഞങ്ങൾ തമ്മിലുള്ള വിവാഹം.. ഞാൻ അതിനു തയ്യാറാണ്.. പൂർണ മനസ്സോടെ…
പിന്നീടങ്ങോട്ട് കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു…
എല്ലാവരും തമ്മിൽ ഒരുപാട് നേരം സംസാരിച്ചിരുന്നു…
ഒരു ചെറിയ പെണ്ണുകാണൽ മൂഡിലേക്ക് കാര്യങ്ങൾ മാറിയോ എന്നൊരു സംശയം ഇല്ലാതില്ല..
ദിയ ചായയും ആയി വന്നപ്പോൾ അത് പൂർണമായി…
അങ്ങനെ കുടുംബക്കാർ എല്ലാവരും സംസാരിച് ഇരിക്കുമ്പോൾ ആൻഡ്രൂ ഷൈനിനെ തോണ്ടി വിളിച്ചു..
ആൻഡ്രൂ: ടാ..
ഷൈൻ: എന്താടാ..??
ആൻഡ്രൂ: അവള് എന്താ പുറത്ത് പോയിട്ട് പറഞ്ഞത്..??
ഷൈൻ: ഇത് തന്നെ … കല്ല്യാണം കഴിക്കണം എന്ന്…
ആൻഡ്രൂ: എന്നിട്ട് നീ അതങ്ങ് സമ്മതിച്ചോ..??
ഷൈൻ: പിന്നല്ലാതെ…
ആൻഡ്രൂ: അപ്പോ അന്ന..??
ഷൈൻ: ഞാൻ പറയാം… ഇവിടെ നിന്ന് ഇറങ്ങിയിട്ട്…
ആൻഡ്രൂ: ഹും…
അങ്ങനെ സംസാരവും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് ഷൈനും കുടുംബവും വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു..