അരവിന്ദ്: അതെ..
ഷൈനും മനസ്സിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.. സത്യത്തിൽ തന്റെ മനസ്സിൽ അന്നയോട് തോന്നിയതിനേക്കാൾ മേലെ ആയിരുന്നു ദിയയോട് ഉള്ള സ്നേഹവും അവളോട് ചെയ്ത തെറ്റിനുള്ള കുറ്റബോധവും എന്ന് ഷൈൻ തിരിച്ചറിഞ്ഞു…
ആൻഡ്രൂ പറഞ്ഞ പോലെ എല്ലാം കലങ്ങി തെളിയാൻ പോകുന്നു…
കുറെ ഏറെ കാര്യങ്ങൾ ഉണ്ട് ചെയ്ത് തീർക്കാൻ..
ആദ്യം വേണ്ടത് ദിയയോട് ഒന്ന് നേരിൽ കണ്ട് എല്ലാം തുറന്ന് പറഞ്ഞ് ആ ഭാരം മനസ്സിൽ നിന്നും ഒഴിവാക്കണം..
അവളുടെ നമ്പർ കയ്യിലില്ല.. സാരമില്ല അർജുന്റെ നമ്പർ ഉണ്ടല്ലോ അവൻ വഴി വാങ്ങിക്കാം എന്ന് ഷൈൻ മനസ്സിൽ ഓർത്തു…
അങ്ങനെ നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ പിരിയാൻ തീരുമാനിച്ചു..
എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി..
🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ വീട്ടിൽ എത്തിയതും ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു..
ഷൈനിന് ഇപ്പോഴും അവരെ എല്ലാം ഫേസ് ചെയ്യാൻ ചെറിയ ഒരു ചമ്മലും ബുദ്ധിമുട്ടും ഉണ്ടായിരുന്നു..
അത് കൊണ്ട് തന്നെ ഷൈൻ നേരെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു…
ഷൈൻ പോകാൻ ഒരുങ്ങിയതും പപ്പ അവനെ വിളിച്ചു…
പപ്പ: ഷൈൻ…
ഷൈൻ പെട്ടന്ന് തന്നെ നിന്ന് തിരിഞ്ഞു നോക്കി…
പപ്പ: ഇവിടെ വാ…
ഷൈൻ പതുക്കെ നടന്ന് പപ്പയുടെ അടുത്തേക്ക് ചെന്നു…
ഷൈൻ അടുത്തെത്തിയതും അദ്ദേഹം സോഫയിൽ നിന്നും എഴുന്നേറ്റു…
പപ്പ: ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതിലും പെരുമാറിയതിലും നിനക്ക് വിഷമം ഉണ്ടോ..??
ഷൈൻ: എന്താ പപ്പാ അങ്ങനെ ചോദിച്ചത്..??
പപ്പ: ആരോ വന്ന് എന്തോ പറഞ്ഞതിന്റെ പേരിൽ ഞാൻ നിന്നെ ക്രൂശിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ..??
ഷൈൻ: പപ്പാ.. രണ്ട് വർഷം മുന്നേ ആണ് ഇത് നടന്നത് എങ്കിൽ ഒരുപക്ഷേ ഈ സമയത്ത് ഞാൻ ഈ വീട്ടിൽ ഉണ്ടാകുമായിരുന്നില്ല…
പപ്പയോടും എല്ലാവരോടും ഉള്ള ദേഷ്യത്തിന്റെ പുറത്ത് ഞാൻ ഈ വീട് വിട്ടെ പോകുമായിരുന്നു…
ഇത് വരെ ഉള്ള എന്റെ ജീവിതത്തിൽ പപ്പ പറഞ്ഞ പോലെ എന്റെ സ്വന്തം ഇഷ്ടം നോക്കിയാണ് ഞാൻ ജീവിച്ചത്.. നിങ്ങൾക്ക് ആർക്കും ദ്രോഹം അല്ലാതെ നന്മകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല…