ശംഭുവിന്റെ ഒളിയമ്പുകൾ 30
Shambuvinte Oliyambukal Part 30
Author : Alby | Previous Parts
താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല.
“എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്…………?”അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു.
“നിങ്ങൾ……….?”
“അതെ………ഞാൻ തന്നെ,എന്താ അതിന്?”
“പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ.”
“പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും”
“നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ സ്വന്തം ശത്രുവായത് സഹോദരിയറിഞ്ഞാൽ”
“ഗോവിന്ദ്……..എപ്പോഴും സത്യത്തിന് ഇരുളിൽ മറഞ്ഞിരിക്കാൻ കഴിയില്ല, എനിക്കും.അവർ അറിയുക തന്നെ ചെയ്യും.പിന്നെ എന്തിനെന്നുള്ളത്…….,
നീയും ഇവിടെയെത്തിയതിന്റെ ഉദ്ദേശം നല്ലതാണോ ഗോവിന്ദ്.അത് നിനക്കും എനിക്കും നന്നായറിയാം.”
“ഇത്രയും നാൾ കരുതിയത് ഏറ്റവും വലിയ ചെറ്റ ഞാനാണെന്നാ.പക്ഷെ ഇന്ന് അതിനൊരു അപവാദമായി നിങ്ങൾ എന്റെ മുൻപിലുണ്ട്.”
“എങ്ങനെയും വിശേഷിപ്പിക്കാം.ഏത് പദവും അതിനുപയോഗിക്കാം.
എനിക്ക് എന്റെതായ ലക്ഷ്യങ്ങളുണ്ട്.
മാർഗം എനിക്കൊരു പ്രശ്നവുമല്ല.”
“രാജീവ്……..ഇയാളോടാണോ ആലോചിക്കണം എന്ന് പറഞ്ഞത്?
ആളെ അറിഞ്ഞിട്ടാണോ നിങ്ങൾ ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചതും?
“അതെ ഗോവിന്ദ്,പക്ഷെ നിങ്ങൾ തമ്മിൽ……….?”
“നിങ്ങൾ ഒരു എസ് ഐ അല്ലെ?
എന്നിട്ടും മനസിലായില്ലെങ്കിൽ……..”
“മാധവൻ നിങ്ങളുടെ………?”