നോക്കിക്കൊണ്ടിരിക്കും.ഒരുവിധം വീണ നിയന്ത്രിച്ചുനിന്നു.
ബില്ലിങ് കഴിഞ്ഞു മാധവനെയും വിളിച്ചറിയിച്ചശേഷം സാവിത്രി അവരെയും കൂട്ടി പുറത്തേക്ക് നടന്നു.താൻ വണ്ടിയിൽ ഉണ്ടെന്നും അങ്ങോട്ടെത്താനുമാണ് മാധവൻ പറഞ്ഞത്.അതുകൊണ്ട് പാർക്കിങ് ലക്ഷ്യമാക്കിയാണ് സാവിത്രിയുടെ പോക്ക്.സലീമിനെ രൂക്ഷമായൊന്ന് നോക്കിയിട്ടാണ് വീണ സാവിത്രിക്ക് ഒപ്പം ലിഫ്റ്റിലേക്ക് പോയതും.
അവർ പോകുന്ന പോക്കിൽ കാര്യം നടത്തിയെടുക്കണം എന്ന് ഉറപ്പിച്ചു
കൊണ്ട് സലിം അവർക്ക് പിന്നാലെ ലിഫ്റ്റിനടുത്തേക്ക് നടന്നു.
ലിഫ്റ്റ് അപ്പോൾ രണ്ടാമത്തെ നിലയിലാണ്.അവരുള്ളത് മൂന്നാം നിലയിലും.അടുത്ത് അധികമാരും തന്നെയില്ല.സലിം വീണയെ നോക്കി ഒന്ന് ഇളിഞ്ഞ ചിരി കൊടുത്തു.
അവളത് പുച്ഛിച്ചു തള്ളി.
താഴെയെത്തുന്ന സമയത്തിനുള്ളിൽ കാര്യം നടത്തുക തന്നെ,സലിം ഉറപ്പിച്ചു.ലിഫ്റ്റ് അവർക്ക് മുന്നിൽ തുറന്നതും സലിം അവർക്കൊപ്പം അകത്തുകയറി.വീണക്ക് സലിം കൂടെ കയറിയതിന്റെ ഇഷ്ട്ടക്കേട്
മനസ്സിലുണ്ടെങ്കിലും പുറത്ത് കാട്ടിയില്ല.
സാഹചര്യം സലീമിന് അനുകൂലമാണ്
ലിഫ്റ്റിനുള്ളിൽ സലീമിനൊപ്പം ആ മൂന്ന് പെണ്ണുങ്ങളും ഓപ്പറേറ്ററും മാത്രം.അവസരം മുതലാക്കാൻ തന്നെയായിരുന്നു സലീമിന്റെ തീരുമാനവും.ലിഫ്റ്റ് ചലിച്ചുതുടങ്ങിയ
നിമിഷം തന്നെ സലിം ആക്ട് ചെയ്തു.അയാൾ വീണയുടെ അരക്കെട്ടിൽ തന്നെ കൈയ്യമർത്തി.
യാതൊരു കൂസലുമില്ലാതെ തന്റെ ദേഹത്തുതൊട്ട സലീമിന്റെ മുഖം നോക്കി അവളൊന്ന് കൊടുത്തു.
“പോട്ടെ എന്നു വച്ചാലും പിന്നാലെ വരും ചില ഞരമ്പ് രോഗികൾ,ഛേ.”
അവളവനെ മുഖത്തുനോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
സാവിത്രിയും ഗായത്രിയും അത് നന്നായി എന്ന് അവളോട് ആംഗ്യം കാണിക്കുകയും ചെയ്തു.പക്ഷെ അവളെയൊന്ന് പ്രകോപിപ്പിക്കണം എന്ന് കരുതിത്തന്നെ പെരുമാറിയ സലിം പെട്ടെന്നായിരുന്നു വീണയുടെ മുഖത്ത് കുത്തിപ്പിടിച്ചത്.
“എടൊ….എന്റെ കൊച്ചിനെ വിടെടോ”
സാവിത്രി അയാളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചതും സലിം അവളെ തള്ളിമാറ്റി.ഒപ്പം അയാളുടെ കൈമുട്ട്
പിന്നിൽ കൂടെ തടയാൻ ശ്രമിച്ച ഗായത്രിയുടെ മുഖത്ത് ഊക്കോടെ പതിക്കുകയും ചെയ്തു.അവർ
ഒപ്പറേറ്ററെ സഹായത്തിനായി ഒന്ന് നോക്കിയെങ്കിലും അയാൾ കാണാത്ത ഭാവത്തിൽ തന്നെ നിന്നു.
അങ്ങനെയൊരു വേഷത്തിൽ നിന്ന പത്രോസിനെയും മഫ്തിയിലുള്ള സലിമിനെയും അവർക്ക് മനസിലായില്ല എന്നുള്ളതാണ് സത്യം.
സാവിത്രിയുടെ തല ലിഫ്റ്റിന്റെ ഭിത്തിയിൽ ചെന്നിടിച്ചതു കണ്ട ഗായത്രി അവളെ വീഴാതെ പിടിച്ചു.
ഒന്ന് ബാലൻസ് ചെയ്ത സാവിത്രി വീണ്ടും സലീമിന് നേരെ തിരിഞ്ഞു ഒപ്പം ഗായത്രിയും.വീണയുടെ മുഖം ഞെക്കിപ്പിടിച്ചു വേദനിപ്പിക്കുന്ന സലീമിനെ വിടുവിക്കാൻ നോക്കിയ