ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

ഏകദേശം ഒരാൾപ്പൊക്കത്തിൽ തല കീഴായി എന്നുറപ്പായതും ജീപ്പ് നിന്നു.
ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ജീപ്പ് ഒന്ന് റേസ് ചെയ്തു നിർത്തിയ ശേഷം
അയാൾ സലീമിന് മുന്നിലേക്ക് വന്നു.
“ശംഭു”സലിം ആളെ തിരിച്ചറിഞ്ഞതും അറിയാതെ ആ പേര് ഉച്ചരിച്ചു.

സലിം സാറെ…….അപ്പൊ എങ്ങനാ. നമ്മൾ തുടങ്ങുവല്ലേ.അന്ന് നിന്റെ ഇടത്തിൽ വച്ചായിരുന്നു.ഇതിപ്പോ നടുറോഡിലാ.അന്ന് പൂർണ്ണമായും ഞാൻ ബന്ധനസ്ഥനായിരുന്നു,പക്ഷ
നിന്റെ കൈകൾ സ്വാതന്ത്രമാണ്. സാമ്യതയുള്ളത് സമയത്തിന്റെ കാര്യത്തിൽ മാത്രം രണ്ടും ഏകദേശം ഒന്ന് തന്നെ.താൻ നിസഹായനാണ് എന്ന് സലിം തിരിച്ചറിഞ്ഞ നിമിഷം.
മൂന്നാം മുറ പലരിലും പ്രയോഗിച്ചു വിജയിച്ചുവെങ്കിലും അതെരൂപത്തില് പണി തിരിച്ചുവരുന്നതും ആദ്യം.

ശംഭുവിന് കാത്തുനിൽക്കാൻ സമയം ഉണ്ടായിരുന്നില്ല.ആദ്യ പ്രഹരം
മൂക്കിന് തന്നെ കൊടുത്തു.ശേഷം ശംഭുവിന്റെ കൈകൾ സലീമിന്റെ ദേഹവുമായി സൗഹൃദം പങ്കുവച്ച നിമിഷങ്ങളായിരുന്നു.ഊക്കോടെ ശംഭു നൽകിയ ഓരോ പ്രഹരവും സലീമിനെ തളർത്തിക്കൊണ്ടിരുന്നു.

കൈകൾ വേദനിച്ചുതുടങ്ങിയിരുന്നു, അതുകൊണ്ട് ശംഭു അൽപ്പനേരം പിൻവാങ്ങി.തന്റെ ബുള്ളറ്റിൽ താൻ കരുതിവച്ചിരുന്ന മദ്യത്തിൽ നിന്നും കട്ടിക്കൊരെണ്ണമൊഴിച്ചടിച്ചു.കണ്ണും പൂട്ടി ഒറ്റയിറക്കിൽ തീർത്തശേഷം, കൈകളൊക്കെയൊന്ന് കുടഞ്ഞിട്ട് അടുത്ത റൗണ്ടിനായി തയ്യാറെടുത്തു.
ഒരു ലാത്തിയുടെ നീളമുള്ള ചൂരൽ ആയിരുന്നു ഇത്തവണ അവൻ സലിമിനായി കരുതിയിരുന്നത്.

പുറത്ത് ആദ്യത്തെ അടി വീണതും സലിം അലറിക്കരഞ്ഞുപോയി.അത് കേട്ട ശംഭുവിന് ലഹരികൂടി.മദ്യം അവനിൽ ആവേശം നിറച്ചു.ചൂരൽ പൊട്ടിപ്പൊളിയുന്നത് വരെ സലീമിന്
ചൂരലിന്റെ പരിപാലനം ലഭിച്ചുകൊണ്ടിരുന്നു.അയാളുടെ അലർച്ച അവനെ ഒരുതരം ഉന്മാദ ലഹരിയിൽ കൊണ്ടുചെന്നെത്തിച്ചു.

എന്നിട്ട് പോലും അവന്റെ കലി അടങ്ങിയിരുന്നില്ല.ഭ്രാന്ത് പിടിച്ച ശംഭു സലീമിന്റെ മുഖത്ത് ആ പൊട്ടിയ ചൂരലുകൊണ്ട് ഒന്നു കൊടുത്തു.ഒപ്പം പാതിയൊടിഞ്ഞ് ചൂരൽക്കഷ്ണം
താഴേക്ക് വീണതും മറുപാതിയവൻ നിലത്തേക്ക് വലിച്ചെറിഞ്ഞു.

കരുതിവച്ചിരുന്ന ബാക്കി മദ്യവും ഡ്രൈയ്യടിച്ച ശംഭു ആ ക്വർട്ടറുകുപ്പി സലീമിന്റെ തല ലക്ഷ്യമാക്കിയെറിഞ്ഞു.നെറ്റിയിൽ ഒരു മുറിവ് നൽകിക്കൊണ്ട് അത് നിലത്തുവീണുടഞ്ഞു.

സലീമിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.പാതിയടഞ്ഞ കണ്ണ് കൊണ്ട് ശംഭു അടുത്തേക്ക്
വരുന്നതു കണ്ട സലിം ഞെട്ടി.ഒരു വാൾ അവൻ മുറുകെപ്പിടിച്ചിരുന്നു.
തന്റെ ജീവനിപ്പോൾ ശംഭുവിന്റെ കയ്യിലാണെന്ന് സലിം മനസ്സിലാക്കി.
അടുത്ത നിമിഷം താനില്ലാതെയാവും

Leave a Reply

Your email address will not be published. Required fields are marked *