ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

“അളിയനാണ്.നേരനുജത്തിയുടെ ഭർത്താവ്.”

രാജീവ് ഞെട്ടാതിരുന്നില്ല.കാരണം തന്റെ ലക്ഷ്യം മാധവനാണ്.
അതിനായുള്ള ഓട്ടത്തിൽ സഹായത്തിനായി കൂട്ടുചേർന്നതാണ് തന്റെ മുന്നിലുള്ള വ്യക്തിയോടൊപ്പം.

ഗോവിന്ദിനെ മാറ്റിനിർത്താം.പക്ഷെ കൂടപ്പിറപ്പിനെയും, ഭർത്താവിനെയും അവരുടെ ചോരയിലുള്ള മകളെയും അവഗണിച്ചുകൊണ്ട് തന്റെ പക്ഷം പിടിച്ചിരിക്കുന്നതെന്തിന്?രാജിവ് ആകെ ആശയക്കുഴപ്പത്തിലായി.

“എന്റെ കാര്യം വിട് രാജീവ്‌.സ്വന്തം ചോരയാണ് എതിർ ചേരിയിൽ,
അങ്ങനെയൊരാളോടൊപ്പം ചേർന്ന് മുന്നോട്ട് പോയാൽ എങ്ങനെ ശരിയാവും?നാളെയൊരു നിമിഷം അവരോടുള്ള ശത്രുത മിത്രതക്ക് വഴിമാറിയാൽ………?”ആകെ കുഴങ്ങി നിന്നിരുന്ന രാജീവനോട്‌ ഗോവിന്ദ് പറഞ്ഞു.

“ഒത്തിരി സംശയങ്ങൾ ഉണ്ടാകുമല്ലെ
രാജീവ്‌.നിങ്ങൾ സംശയിക്കുന്നതിന് ന്യായമുണ്ട്,എന്നാൽ അതുപോലെ തന്നെയല്ലേ ഇവനും.വളർത്തി വലുതാക്കിയതിന്റെ നന്ദി ഇവന് തോന്നിയാൽ,ഒരുവേള മനസാന്തരം സംഭവിച്ചുകൂടായ്കയില്ലല്ലോ.ഇവിടെ ഞങ്ങൾക്കിടയിൽ ഒരു വ്യത്യാസമേ
ഉള്ളൂ.ഇവൻ നിങ്ങളെ തേടി വന്നു,
നിങ്ങളെന്നെയും.

ഇവന് പറയാനുള്ളത് നിങ്ങൾ കേട്ടു,
നിങ്ങൾ പറഞ്ഞത് ഞാനും.ഇനി തീരുമാനം നിങ്ങളുടെയാണ് രാജീവ്‌..”
അയാൾ പന്ത് രാജീവന്റെ കോർട്ടിലെക്കിട്ടു.

രാജീവ്‌ വീണ്ടും ചിന്തയിലാണ്ടു.ഇനി എന്തെന്ന് നോക്കിക്കൊണ്ട് സലീമും പത്രോസും അടുത്തുതന്നെയുണ്ട്.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി.”ഗോവിന്ദ്…..
നീ എന്നെവന്നുകണ്ടു,നിന്റെ കാര്യം നടക്കാനുള്ള സഹായം തേടിയാണ് വന്നതും.നിന്റെ ഭാഗം നീ പറഞ്ഞു,
അതും നിന്റെ വേർഷൻ.

പക്ഷെ ഞാനങ്ങോട്ട് പോയതാണ്.
എനിക്ക് വേണ്ടി സംസാരിച്ചത് പത്രോസും.കാര്യങ്ങളറിഞ്ഞ ശേഷം എതിരെയുള്ളത് മാധവനാണെന്ന് അറിഞ്ഞിട്ടും വീട്ടിലെത്തി സഹായം നൽകാമെന്നുമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *