അത്രയും പറഞ്ഞശേഷം അമ്മാവൻ വണ്ടിക്കരികിലേക്ക് നടന്നു.
“സൂത്രശാലിയാണയാൾ.”ആ പോക്ക് നോക്കിനിൽക്കെ രാജീവ് പറഞ്ഞു.
അമ്മാവന് പിന്നാലെ അവരുമിറങ്ങി.
അപ്പോഴേക്കും സലിം വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.വൈകിട്ട് രാജീവന്റെ വീട്ടിൽ വച്ചുകാണാം തീരുമാനത്തിൽ
അവർ ഗോവിന്ദുമായി പിരിഞ്ഞു.
“എനിക്ക് തെറ്റിയോ സർ?”വണ്ടിയിൽ ഇരിക്കെ പത്രോസ് ചോദിച്ചു.
“ഇല്ലടോ…അയാളുടെയും നമ്മുടെയും
പോക്ക് ഒരേ ദിശയിലാണ്.പക്ഷെ ലക്ഷ്യങ്ങൾ വ്യത്യസ്ഥമാണ്.തനിക്കത് മനസിലാവാതെ പോയി,അതുതന്നെ”
“മനസിലായില്ല സർ”
“അതൊക്കെ വഴിയേ അറിയാം.ഒന്ന് മാത്രം പറയാം,എനിക്ക് മാധവന്റെ സർവ്വനാശമാണ് ലക്ഷ്യമെങ്കിൽ അയാളുടെ ലക്ഷ്യം മറ്റുചിലതാണ്.
അതുകൊണ്ട് തന്നെ ഒത്തുപോകാൻ ബുദ്ധിമുട്ടാണെടോ.ആകെ മൊത്തം എടങ്ങേറാണ് പത്രോസേ.”
“ശ്യേ………..അകെ പൊല്ലാപ്പായല്ലോ സർ വേണ്ടായിരുന്നു എന്നിപ്പോൾ തോന്നുന്നു.ഭൈരവനുമായി അയാക്ക് കോൺടാക്ടുണ്ടായിരുന്നു.
ഒപ്പം സുരയോടെന്തൊ വിരോധവും.
അതറിവുള്ളതുകൊണ്ട് ഞാനൊന്ന് മുട്ടി നോക്കിയതാ,കാര്യങ്ങൾ പറയുന്നതിനിടയിൽ മാധവന്റെ പേര് പറഞ്ഞും പോയി…….”
“മാധവനെതിരെ അയാൾക്കൊരു മറയാണാവശ്യം.മാധവന്റെ പേര് ഇയാളെ അറിയിക്കാൻ ഉദ്ദേശിച്ചതല്ല, എങ്കിലും അബദ്ധത്തിൽ പറയേണ്ടി വന്നു.സൊ നമ്മളെ മറയാക്കാം എന്ന് കരുതിക്കാണും.ഗോവിന്ദിനെ അല്പം മുന്നേ കണ്ടിരുന്നുവെങ്കിൽ അയാളെ കൂടെനിർത്തേണ്ട കാര്യമില്ലായിരുന്നു,
മാത്രമല്ല മാധവനുമായി ഇത്രയടുത്ത ബന്ധമുള്ളത് അറിഞ്ഞതിപ്പഴും.
പ്രശ്നമാണയാൾ.ഒപ്പം നിർത്തിയാൽ
ചിലപ്പോഴെങ്കിലും അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങേണ്ടിവരും.
കാരണം അയാൾക്ക് നമ്മെയറിയാം.
നമ്മുക്കയാളെ അറിയില്ലതാനും.ഇത്ര ആയ സ്ഥിതിക്ക് നമ്മുടെ കുറുകെ അയാളെയും പ്രതീക്ഷിക്കണം.”
“അതെ അളിയാ………ഗോവിന്ദനെ നേരത്തെ കണ്ടുമുട്ടെണ്ടിയിരുന്നു.
നമ്മുക്ക് പ്രയോജനം ചെയ്യുന്നതും അയാളാണ്.”
“അതെ അളിയാ,ഗോവിന്ദ് നൽകിയ
വിവരങ്ങളാണ് ഇനിയങ്ങോട്ട് എന്റെ
ട്രമ്പ്കാർഡ്.എന്റെ സംശയങ്ങൾ
ബലപ്പെടുന്നു പത്രോസേ.അമ്മാവന്
ഭൈരവനുമായി ബന്ധമുണ്ട് തീർച്ച.