“”എന്താടി… ഒരു മൂളൽ… “”
ഞാൻ സംശയത്തോടെ ചോദിച്ചു.
“””ഒന്നുല്ല… “””
അവൾ പറഞ്ഞു.
“””അതെ ഏട്ടാ… ശരിക്കും എന്നെ ഇഷ്ടം ആണോ ഏട്ടന് “””
അവൾ ചോദിച്ചു.
“””അത് എന്താ ഇങ്ങനെ ഒരു ചോദ്യം… ഞാൻ വിളിക്കുന്നത് ആണ് പ്രശ്നം എങ്കിൽ.. എനിക്ക് അവരെ വിളിക്കുന്നില്ല “”””
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“””അയ്യോ… അത് അല്ല ഏട്ടാ… നിക്ക്…. പേടിയാ എല്ലാവരെയും.. അത് കൊണ്ട… ന്നെ പറ്റിക്കല്ലേ ഏട്ടാ “””
അവൾ ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.
“”ദേ.. പെണ്ണെ ഒറ്റ ചവിട്ട് വെച്ചു തന്നാൽ ഉണ്ടെല്ലോ… “”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“”പൊന്നുസേ…. എടി ഞാൻ മറ്റ് കണ്ണ് കൊണ്ട് പലരെയും നോക്കിയിട്ടുണ്ട് പക്ഷെ ഇത് വരെ ഒരാളെ ഞാൻ പ്രണയിച്ചിട്ടില്ലാടി… ഞാൻ ആദ്യമായും അവസാനമായും പ്രണയിക്കുന്നത് നിന്നെയ… “””
ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തി.
“””മതി ഏട്ടാ… എനിക്ക് വേറെ ഒന്നും വേണ്ട….. ഒരുപാട് ഇഷ്ട എന്റെ അഭിയേട്ടനെ… “””
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു.
“””എന്നാ എന്റെ പൊന്നൂസ് കിടന്നോ…അമ്മ വന്നോടി “””
ഞാൻ ചോദിച്ചു.
ഉം… വേറെ ആരോ ഉണ്ട് കൂടെ… ഞാൻ അവർ വന്നപ്പോ തന്നെ മുറിയിൽ കയറി വാതൽ അടച്ചു… എനിക്ക് പേടിയാ ഇവിടെ “””
അവൾ പേടിയോടെ പറഞ്ഞു.
“””എന്റെ പൊന്നൂസ് പേടിക്കണ്ടാട്ടൊ… ഞാൻ ഇല്ലേ കൂടെ “””
ഞാൻ ചിരിയോടെ പറഞ്ഞു.
“”എന്നാ മോൻ ആ പെണ്ണുപിള്ളയുടെ.. കടി മാറ്റി കൊടുക്ക്… ലവ് യൂ അഭിയേട്ടാ… ഉമ്മ്മ്മ്ഹ “””
“”ലവ് യൂ… പൂച്ചക്കുട്ടി… ഉമ്മ്ഹ “””