“”””ഞാൻ ഓഫീസിലെ… ഒരു കുട്ടിയെ കുറച്ചു ഓർക്കുകയായിരുന്നു…. എന്റെ മോളേ അതാണ് പെണ്ണ്… എന്ത് ഭംഗി ആണെന്നോ “”””
ഞാൻ പൂജയെ നോക്കി ചിരിയോടെ പറഞ്ഞതും അവളുടെ മുഖം ചെറുതായി ഒന്ന് മങ്ങി…
“””അവളും എഞ്ചിനീയർ ആണ്…. എന്നോട് കല്യാണം കഴിച്ചതാണോ എന്ന് ചോദിച്ചു… ഞാൻ ഇല്ല എന്ന് പറഞ്ഞു…. അവളെ കെട്ടിയാൽ ലൈഫ് സെറ്റ്… “”””
ഞാൻ അവളെ ഒന്ന് ചുറ്റിക്കാൻ പറഞ്ഞു.
ഞാൻ അങ്ങനെ പറഞ്ഞതും പെണ്ണിന്റെ മുഖത്ത് കാർമേഘം ഉരുണ്ടുകയറി……
“””ഞാൻ…. ഞാ….ൻ…. പോട്ടെ…. ഗ്യാസ് ഓഫ്… ആക്കാൻ മറന്നു “”””
അവൾ ശബ്ദം ഇടറി പറഞ്ഞു കൊണ്ട് പോവാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി.
“”””നീ അങ്ങനെ അങ്ങ് പിണങ്ങി പോയാലോ…. “”””
ഞാൻ അവളെ നോക്കി ദേഷ്യം അഭിനയിച്ചു പറഞ്ഞു. എന്റെ ഭാവമാറ്റവും ഞാൻ പറഞ്ഞതും ഒക്കെ കേട്ട് പൂജയുടെ പിടി വിട്ട് തുടങ്ങിയിരുന്നു.
“”””വിട്… നിക്ക് പോണം “””
അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
“””എന്റെ പെണ്ണെ…. നീ ഇങ്ങനെ ഒരു തൊട്ടാവാടി ആയിപോയല്ലോ “”””
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ അരയിലൂടെ രണ്ട് കൈയും ചുറ്റി അവളെ എന്നിലേക്ക് അടിപ്പിച്ചു.
അവൾ എന്നെ ഒന്നും മനസിലാവാതെ നോക്കി.
“””എടി പൊട്ടി… ഞാൻ വെറുതെ പറഞ്ഞതാ…. എനിക്ക് എന്റെ പൂജക്കുട്ടിയെ മാത്രം മതി “”””
ഞാൻ അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു.
“””പൊന്നു.. ഞാൻ നമ്മുടെ കാര്യം അമ്മയോട് പറഞ്ഞാലോ “”””
ഞാൻ കാര്യമായി ചോദിച്ചു.
അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിന്നു.
“”””നീ കേട്ടോ ഞാൻ പറഞ്ഞതു “”””
ഞാൻ അവളോട് ചോദിച്ചു.
“””കേട്ടു… “””
അവൾ മറുപടി പറഞ്ഞു.
“””എന്നിട്ട് എന്താ ഒന്നും പറയാത്തെ “””
“””അമ്മ സമ്മതിച്ചില്ലങ്കിലോ “””
അവൾ എന്നോട് ചോദിച്ചു.