Love Or Hate 10 [Rahul Rk]

Posted by

മായ: ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്തിട്ടുണ്ട്.. ഇതാ ഫോട്ടോ..

മായ ഫോണിൽ എടുത്ത സെൽഫി ദിയയെ കാണിച്ചു…

ദിയ: ഹും.. ഇത് മതി.. അല്ലെങ്കിലും അതിലൊന്നും വലിയ പ്രാധാന്യം ഇല്ല…

മായ: എന്താ ഇനി അടുത്ത പ്ലാൻ.. കല്ല്യാണം ഇങ്ങ് അടുത്തെത്തി..

ദിയ: എത്തട്ടെ.. അത് തന്നെ ആണല്ലോ നമുക്ക് വേണ്ടത്..

മായ: പക്ഷേ ദിയ.. അവന് നല്ല കുറ്റബോധം ഉണ്ട്.. അവനിപ്പോ ആ പഴയ ഷൈൻ അല്ല…

ദിയ: അതെനിക്കും അറിയാം.. പക്ഷേ എന്റെ തീരുമാനത്തിൽ മാറ്റമില്ല മായ..

മായ: പിന്നെ ഞാൻ എന്ത് പറയാനാ…

അവർ രണ്ടുപേരും പിന്നെയും ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ ഇതിനോടകം തന്നെ ഓഫീസിൽ എത്തിയിരുന്നു…
ചെന്ന പാടെ ഷൈൻ നേരെ ആൻഡ്രുവിന്റെ കാബിനിൽ ചെന്ന് അവന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു..

ആൻഡ്രൂ: നീ ഇത്ര പെട്ടന്ന് വന്നോ.. ഫോണിലൂടെ ഉള്ള നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ ഞാൻ കരുതി നീ വരില്ലാന്ന്…

ഷൈൻ: പ്ലാൻ ഒക്കെ ഉണ്ടായിരുന്നു.. പക്ഷേ കൊളമായി പോയി…

ആൻഡ്രൂ: എന്ത് പറ്റി..?? അവള് വന്നില്ലേ..??

ഷൈൻ: വന്നു.. പക്ഷേ ദിയ അല്ല.. മായ…

ആൻഡ്രൂ: മായയോ…?? അവള് എന്തിനാ വന്നത് .??

ഷൈൻ: എടാ അത് ദിയക്ക്‌ എന്തോ തിരക്കുണ്ടായിരുന്നു.. അപ്പോ അതാ മായയെ വിട്ടത്… രണ്ടിൽ ആരായാലും ഒകെ ആണല്ലോ…

ആൻഡ്രൂ: എനിക്കങ്ങനെ തോന്നുന്നില്ല…

ഷൈൻ: അതെന്താ…??

ആൻഡ്രൂ: പിന്നെ.. കല്ല്യാണത്തിന് അവൾക്ക് തിരക്കാണെങ്കിൽ മായ വന്നാൽ മതിയോ..??

ഷൈൻ: ഹാ.. കല്ല്യാണം പോലെ ആണോ ഇത്.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലെ..

ആൻഡ്രൂ: അത് വിട്‌… എന്തായി പോയ കാര്യം…

ഷൈൻ: അതെല്ലാം ഓകെ ആയി..

ആൻഡ്രൂ: അല്ല നീ മറ്റെ ബാച്ചിലർ പാർട്ടിയുടെ കാര്യം വല്ലതും നോക്കിയോ..??

ഷൈൻ: അതിനി ഞാൻ നോക്കണോ.. നീയും അവന്മാരും കൂടെ എല്ലാം റെഡി ആക്കിക്കോളാം എന്ന് പറഞ്ഞിട്ട്…

ആൻഡ്രൂ: അത് ഞങ്ങൾ നോക്കിക്കോളാം.. നീ ആ ഇൻവൈറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് തന്നാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *