Love Or Hate 10 [Rahul Rk]

Posted by

രാത്രിയിലെ പരിപാടികൾ എല്ലാം ഫുൾ സെറ്റ് ആണ്…
ഇനി പോയി അടിച്ചു പൊളിചാൽ മതി…
അല്ലെങ്കിലും എന്ത് ബാച്ചിലർ പാർട്ടി…
ഷൈനിന് പെട്ടന്ന് ഒന്ന് കല്ല്യാണം കഴിഞ്ഞ് കിട്ടിയാൽ മതി എന്നായിരുന്നു…

പെട്ടന്നാണ് ഡോറിൽ നോക്ക് ചെയ്തു കൊണ്ട് പിന്റോ അകത്തേക്ക് വന്നത്…

പിന്റോ: ഷൈൻ.. കാൻ ഐ ടാൽക് ടു യു ഫോർ എ മിനിറ്റ്..???

ഷൈൻ: യാ ഷുവർ…. സിറ്റ്…

പിന്റോ ഷൈനിന് മുന്നിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു…

ഷൈൻ: എന്താ തന്റെ മുഖം വല്ലാതെ ഇരിക്കുന്നത്…??

പിന്റോ: ഷൈൻ.. നമ്മൾ പോസ്റ്റ്‌പൊണ്ട് ചെയ്ത ലാസ്റ്റ് പ്രോജക്ട് ഇല്ലെ…

ഷൈൻ: എസ്.. വാട്ട് എബൗട് ദാറ്റ്..??

പിന്റോ: അത്.. ക്ലൈന്റ് സൈഡിൽ നിന്ന് പ്രഷർ ഉണ്ട് അത് പെട്ടന്ന് തന്നെ സബ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞ്‌…

ഷൈൻ: പെട്ടന്ന് എന്ന് പറയുമ്പോൾ..?? അവർ ഡേറ്റ് എന്തെങ്കിലും ക്വോട്ട് ചെയ്തിരുന്നോ..??

പിന്റോ: എസ്… നെക്സ്റ്റ് മണ്ടെയ്…

ഷൈൻ: ഓഹ്‌ ഷിറ്റ്…!!!

അടുത്ത തിങ്കൾ എന്ന് പറയുമ്പോൾ ഷൈനിന്റെ വിവാഹം കഴിഞ്ഞ അടുത്ത ദിവസം…

ഷൈൻ: പപ്പയുമായീട്ട്‌ നല്ല ബന്ധം ഉള്ള ഒരു ടീമാണ് അവർ.. ഞാൻ പപ്പയുമായി ഡിസ്കസ് ചെയ്ത് തന്നെ അറിയിക്കാം… ഇപ്പൊ എന്തായാലും ആരോടും പറയണ്ട.. ഓകെ..??

പിന്റോ: ഓകെ ഷൈൻ.. ബൈ…

ഷൈൻ: ഒകെ.. ആ പിന്നെ പിന്റോ.. ഡോണ്ട് ഫോർഗെറ്റ് എബൗട് ദി പാർട്ടി…

പിന്റോ: ഓകെ ഷൈൻ…

പിന്റോ പുറത്തേയ്ക്ക് പോയപ്പോൾ ഷൈൻ ഓരോന്ന് ആലോചിച്ച് അവിടെ തന്നെ ഇരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀

വൈകുന്നേരം വീട്ടിൽ എത്തിയ ഷൈൻ വേഗം തന്നെ കുളിച്ച് ഫ്രഷ് ആയി പാർട്ടിക്ക് പോകാൻ റെഡിയായി…

താഴേക്ക് ചെന്ന ഷൈൻ നേരെ ചെന്നത് പപ്പയുടെ അടുത്തേക്ക് ആയിരുന്നു..
പിന്റോ പറഞ്ഞ കാര്യങ്ങള് അദ്ദേഹത്തോട് പറഞ്ഞപ്പോൾ എല്ലാം ഓകെ ആക്കാം എന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *