അങ്ങനെ രാത്രി വരില്ല എന്നും പാർട്ടി ഉണ്ട് എന്നും പറഞ്ഞ് ഷൈൻ വീട്ടിൽ നിന്നും ഇറങ്ങി…
കണക്കിലാണ്ട് കള്ള് കുടിച്ചാൽ വീട്ടിൽ കയറ്റില്ല എന്ന അമ്മച്ചിയുടെ ഭീഷണിയും ഉണ്ടായിരുന്നു….
കാറോടിച്ച് പോകുന്ന വഴിയിൽ തന്നെ ഷൈൻ ബ്ലൂടൂത്ത് വഴി ദിയക്ക് കോൾ ചെയ്തു…
ദിയ: ഹലോ…
ഷൈൻ: ഹലോ ദിയ… എന്താ ഇന്നലെ വിളിക്കാം എന്ന് പറഞ്ഞിട്ട് പിന്നെ വിളികാഞ്ഞെ..??
ദിയ: അത്.. അത് പിന്നെ ഞാൻ കുറച്ച് തിരക്കിൽ ആയി പോയി…
ഷൈൻ: താൻ എപ്പോഴും ഭയങ്കര തിരക്കിൽ ആണല്ലോ… ഇനി കല്ല്യാണം കഴിഞ്ഞാലും എനിക്ക് തന്നെ കാണാൻ കിട്ടില്ലേ..??
ദിയ: അത് കല്ല്യാണം കഴിഞ്ഞിട്ടുള്ള കാര്യം അല്ലേ.. അത് അപ്പോൾ നോക്കാം… താൻ വിളിച്ച കാര്യം പറയൂ…
ഷൈൻ: അങ്ങനെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിലേ തന്നെ വിളിക്കാൻ പാടൊള്ളോ…?? എന്തായാലും പറയാം.. ഇന്ന് ബാച്ചിലർ പാർട്ടി ആണ്…
ദിയ: ഹോ… ഓകെ..
ഷൈൻ: അത് പറയാൻ ആണ് തന്നോട് ഇന്നലെ വിളിക്കാൻ പറഞ്ഞത്…
ദിയ: അത് കുഴപ്പം ഇല്ല… ഇപ്പൊൾ അറിഞ്ഞാലും മതിയല്ലോ…
ഷൈൻ: അത് മതി…
ദിയ: ശരി എന്നാൽ ഞാൻ പിന്നെ വിളിക്കാം…
ഷൈൻ: വിളിക്കുമോ…?? അതോ ഇന്നലത്തെ പോലെ പറ്റിക്കുമോ..??
ദിയ: ഇല്ല വിളിക്കാം…
ഷൈൻ: ഒകെ…
ഷൈൻ ഫോൺ കട്ട് ചെയ്ത് കാർ സ്റ്റ്റീരിയോയിലെ വോളിയം കൂട്ടി വച്ചു…
🎶ഒരു മെഴു തിരിയുടെ…
നെറുകയിൽ അലിയാൻ.. പ്രണയമേ….
അരികിൽ വന്നു നീ…..🎶
മനസ്സ് നിറയെ പ്രണയവുമായി ഷൈൻ വണ്ടി ഹോട്ടൽ നോക്കി ഓടിച്ചു കൊണ്ടിരുന്നു….
🌀🌀🌀🌀🌀🌀🌀🌀🌀
ഫോൺ കട്ട് ചെയ്തതും ദിയ നേരെ മായയുടെ അടുത്തേക്ക് പോയി…
ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു മായ…
ദിയ ചെന്ന് സോഫയിൽ മായയുടെ അടുത്ത് ഇരുന്നു…
മായ എന്ത് പറ്റി എന്ന അർത്ഥത്തിൽ ദിയയെ നോക്കി…
ദിയ: ഷൈൻ വിളിച്ചിരുന്നു…
മായ: എന്നിട്ട്..??