ദിയ: ഇന്ന് ബാച്ചിലർ പാർട്ടി ആണെന്ന് പറഞ്ഞു..
മായ: ഹോ.. അപോ അടിപൊളി ആയിരിക്കുമല്ലോ…
ദിയ: ഹും… പക്ഷേ ഷൈൻ അങ്ങനെ സന്തോഷിക്കാൻ പാടുണ്ടോ..??
ഒരു വല്ലാത്ത ചിരിയോടെ ആണ് ദിയ അത് പറഞ്ഞത്…
ഒന്നും മനസ്സിലാകാതെ മായ ദിയയെ നോക്കി…
മായ: എന്താ നീ ഉദ്ദേശിക്കുന്നത്…??
ദിയ: അതൊക്കെ ഉണ്ട്.. നീ നോക്കിക്കോ.. ഈ പാർട്ടി ആഘോഷിക്കാൻ അവനെ ഞാൻ സമ്മതിക്കില്ല…
ദിയ വിദൂരതയിലേക്ക് നോക്കി വല്ലാത്ത ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്…
🌀🌀🌀🌀🌀🌀🌀🌀🌀🌀
വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് മൂളിപ്പാട്ടും പാടി ഷൈൻ ലിഫ്‌റ്റിന് നേരെ നടന്നു…
ലിഫ്റ്റിൽ കയറിയ ഷൈൻ അഞ്ചാം നമ്പർ ഫ്ളോർ പ്രസ്സ് ചെയ്തു…
പെട്ടന്ന് തന്നെ ലിഫ്റ്റ് അഞ്ചാം ഫ്ലോറിൽ എത്തി…
പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ടും ബഹളവും എല്ലാം പുറത്തേക്ക് കേൾക്കുന്നുണ്ട്…
ഷൈൻ വാതിൽ തുറന്ന് അകത്തേക്ക് കയറി…
കൂട്ടുകാരും സഹപ്രവർത്തകരും ഒക്കെ ആയി എല്ലാവരും ഭയങ്കര ആഘോഷത്തിൽ ആണ്…
ഷൈൻ കയറി വന്നതും എല്ലാവരും ഷൈനിന്റെ അടുത്തേക്ക് വരുന്നുണ്ട്.. ആശംസകൾ അറിയിക്കുകയും കുശലം പറയുകയും ഒക്കെ ചെയ്യുന്നുണ്ട്…
എല്ലാവരും നല്ല സന്തോഷത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഷൈനിന്റെ മനസ്സ് നിറഞ്ഞു….
അപ്പോഴും ഷൈൻ തിരഞ്ഞത് തന്റെ ഗാങ്ങിനെ ആയിരുന്നു…
മിന്നി കത്തുന്ന കളർ ലൈറ്റുകൾക്കും നെഞ്ച് തറക്കുന്ന മ്യൂസിക്കുകൾക്കും ഇടയിലൂടെ ഷൈൻ നടന്നു…
അതികം തിരയേണ്ടി വന്നില്ല.. ഒരു കോർണറിൽ ആൻഡ്രുവും വിഷ്ണുവും അരവിന്ദും ഇരിക്കുന്നത് ഷൈൻ കണ്ടു…
എല്ലാവരുടെയും മുന്നിൽ മദ്യ കുപ്പികളും ഉണ്ടായിരുന്നു…
ഷൈൻ നേരെ അവരുടെ അടുത്തേക്ക് നടന്നു…
ഷൈൻ: എന്താടാ തുടങ്ങിയോ…??
ആൻഡ്രൂ: ആ മണവാളൻ എത്തിയല്ലോ….
അരവിന്ദ്: വാ… ഇരിക്ക്.. ജോയിൻ ചെയ്യൂ…
ഷൈൻ അവരുടെ കൂടെ ചെയറിൽ ഇരുന്നു…
ഷൈൻ: എല്ലാം നിങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ… സംഭവം കളറായിട്ടുണ്ട്…