അമ്മച്ചി കപ്പിലേക്ക് ചായ പകർന്ന് ഷൈനിന് നൽകി…
ഷൈൻ അത് വാങ്ങി ഊതി കുടിച്ചുകൊണ്ട് ഫോൺ എടുത്ത് ദിയക്ക് വിളിച്ചു…
ആദ്യ റൗണ്ട് റിങ്ങിൽ ആരും ഫോൺ എടുത്തില്ല.. ഷൈൻ ഒന്നുകൂടി ഡയൽ ചെയ്തു…
ഒറ്റ റിങ്ങിൽ തന്നെ ഫോൺ അറ്റന്റ് ആയി..
ദിയ: ഹലോ…
ഷൈൻ: ഹാ ദിയ.. ഇറങ്ങിയോ..?? ഞാൻ ഇറങ്ങാൻ നിൽക്കാണ്…
ദിയ: ആ ഇപ്പൊ ഇറങ്ങും.. അവിടെ വച്ച് കാണാം..
ഷൈൻ: ഞാൻ പിക്ക് ചെയ്യണോ..??
ദിയ: വേണ്ട.. വണ്ടിയിൽ വന്നോളാം…
ഷൈൻ: ഓകെ…
ഷൈൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു…
ചായ മുഴുവൻ കുടിച്ച് കപ്പ് ടേബിളിൽ വച്ച് അമ്മച്ചിയോട് യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി…
ഡ്രൈവർ ഇലാതെ തനിച്ചാണ് ഷൈൻ പോകുന്നത്…
ദിയയും ആയി കുറച്ച് സ്വകാര്യ നിമിഷങ്ങൾ എല്ലാം പ്ലാൻ ചെയ്താണ് ഷൈൻ യാത്ര തുടങ്ങിയത്..
ഈ അടുത്തായി ഷൈനിന്റെ കാറിൽ കേൾക്കുന്നത് മുഴുവൻ പ്രണയ ഗാനങ്ങൾ ആണ്…
പാട്ടിനൊപ്പം പാടിയും സ്റ്റീയറിങ് വീലിൽ താളം പിടിച്ചും ഷൈൻ വണ്ടി ഓടിച്ചുകൊണ്ടിരുന്ന്….
🌀🌀🌀🌀🌀🌀🌀🌀🌀
അങ്ങനെ അധികം വൈകാതെ തന്നെ ഷൈൻ ഡിസൈനിംഗ് സെന്ററിൽ എത്തി..
കാർ പാർക്ക് ചെയ്ത് ഷൈൻ അകത്തേക്ക് നടന്നു…
ദിയ വന്നിട്ടുണ്ടാകില്ല എന്ന് ഷൈനിന് അറിയാമായിരുന്നു…
ഷൈൻ നേരെ വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു…
അവിടെ കിടന്ന ഒരു മാഗസിൻ എടുത്ത് വായിക്കാൻ തുടങ്ങി..
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്…
ഷൈൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു…
ആൻഡ്രൂ ആയിരുന്നു വിളിക്കുന്നത്..
ഷൈൻ കാറിൽ ചാരി നിന്ന് ഫോൺ എടുത്തു..
ഷൈൻ: ഹാ പറയെടാ…
ആൻഡ്രൂ: എന്തായി മോനെ..