ഷൈൻ: എന്താകാൻ അവള് വന്നിട്ടില്ല…
ആൻഡ്രൂ: അതെന്താ അവള് വരില്ലേ..??
ഷൈൻ: കരിനാക്ക് വളക്കല്ലെ.. അവള് വന്നോണ്ടിരിക്കുന്നുണ്ട്…
ആൻഡ്രൂ: ആ.. പിന്നെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് നേരെ ഇങ്ങ് വന്നോണം.. എനിക്കിതൊന്നും ഒറ്റക്ക് പറ്റൂല…
ഷൈൻ: എടാ ഞാൻ ഇന്നിനി വരണോ…
ആൻഡ്രൂ: മര്യാദക്ക് വന്നോണം…
ഷൈൻ: ഓഹ് ശരി ശരി വന്നേക്കാം…
ആൻഡ്രൂ: ഓകെ ശരി എന്നാ…
ഷൈൻ: ശരി…
ഷൈൻ ഫോൺ കട്ട് ചെയ്ത് വെറുതെ ഫോണിൽ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു…
പെട്ടന്നാണ് ഒരു ഹോൺ ശബ്ദം കേട്ടത്..
ഷൈൻ അങ്ങോട്ട് നോക്കി…
ദിയയായിരുന്നു… സ്‌കൂട്ടിയിൽ ആണ് അവള് വന്നത്.. പക്ഷേ അന്ന് കോളേജിൽ ഉണ്ടായിരുന്ന സമയത്ത് ഉള്ളത് ആയിരുന്നില്ല….
പക്ഷേ ഷൈനിന് മനസ്സിൽ ചെറിയ ഒരു സംശയം തോന്നി തുടങ്ങി…
വണ്ടി പാർക്ക് ചെയ്ത് അവൾ ഹെൽമെറ്റ് ഊരിയപ്പോൾ അത് കൂടുതൽ ബോധ്യമായി…
വസ്ത്രധാരണവും ഹെയർ സ്റ്റൈലും കണ്ടപ്പോൾ തന്നെ ഷൈനിന് വന്നിരിക്കുന്നത് ദിയ അല്ല പകരം മായ ആണെന്ന് മനസ്സിലായി…
ഷൈനിന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി…
ഇവൾ എന്തിനാണ് വന്നത്…
മായ നടന്ന് ഷൈനിന്റെ അടുത്തേക്ക് എത്തി..
അവള് ഷൈനിനെ നോക്കി ഒന്ന് ചിരിച്ചു..
ഷൈനും തിരിച്ച് ചിരിച്ചു കാണിച്ചു..
സത്യത്തിൽ ഇനി ഇത് ദിയ തന്നെ ആണോ..
ഷൈൻ: ദിയ….???
മായ ചിരിച്ചുകൊണ്ട് തന്നെ അവൾ ചില തിരക്കുകൾ കാരണം വന്നില്ല എന്ന് പറഞ്ഞു…
പക്ഷേ ആംഗ്യ ഭാഷയിൽ മായ പറഞ്ഞ കാര്യങ്ങളിൽ പലതും ഷൈനിന് മനസ്സിലായത് പോലും ഇല്ല…
ഒന്നും മനസ്സിലാകാതെ ഷൈൻ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോൾ മായ ചിരിച്ചുകൊണ്ട് ഫോണിൽ എന്തോ ചെയ്തിട്ട് ഷൈനിന് നേരെ കൊടുത്തു..
ഷൈൻ ഫോൺ വാങ്ങി നോക്കിയപ്പോൾ ദിയക്കുള്ള കോൾ ആയിരുന്നു അതിൽ..
ഷൈൻ ഫോൺ വാങ്ങി മായയിൽ നിന്നും അൽപ്പം മാറി നിന്നു…
ദിയ: ഹലോ…
ഷൈൻ: ദിയ.. താൻ ഇതെവിടെയാ..?? എന്താ മായയെ വിട്ടത്..??