ദിയ: ഷൈൻ എനിക്ക് വേറെ കുറെ കാര്യങ്ങൽ ചെയ്ത് തീർക്കാൻ ഉണ്ട്…
അതുകൊണ്ടാണ് വരാഞ്ഞത്.. പിന്നെ മായ ആയാലും പ്രശ്നം ഒന്നും ഇല്ല.. ഞങ്ങളുടെ ഡ്രസ്സ് സൈസ് എല്ലാം സെയിം ആണ്…
ഷൈൻ: എന്നാലും ദിയ…
ദിയ: ശരി ഷൈൻ…
ദിയ ഫോൺ കട്ട് ചെയ്തിരുന്നു…
ഷൈൻ ഫോൺ കൊണ്ടുപോയി മായയുടെ കയ്യിൽ തന്നെ കൊടുത്തു…
ഇവളോട് എങ്ങനെ സംസാരിക്കും.. ഇവള് പറയുന്നതൊന്നും മനസ്സിലാകുന്നു കൂടി ഇല്ലാലോ..
ഷൈൻ: അകത്തോട്ടു പോകാം…
മായ ഓകെ എന്ന രീതിയിൽ തലയാട്ടി…
അങ്ങനെ ഷൈൻ മുന്നിലും മായ പുറകിലും ആയി അകത്തേക്ക് കയറി..
പ്ലാൻ ചെയ്ത് വന്നതെല്ലാം കുളമായതിന്റെ നിരാശ ഷൈനിന്റെ മുഖത്ത് നന്നായി ഉണ്ടായിരുന്നു…
അവർ നേരെ നടന്ന് റിസപ്ഷനിലേക്ക് ചെന്നു..
ഷൈൻ: ഹായ്.. ഞങ്ങൾ ഇവന്റിയ ഇവെന്റ് മാനേജ്മെന്റ് പറഞ്ഞതനുസരിച്ച് വന്നതാണ്.. വെഡ്ഡിംഗ് ഡ്രസ്സ് ബുക്ക് ചെയ്തിരുന്നു…
പെൺകുട്ടി: ഓകെ സാർ.. പേരെന്താണ്..??
ഷൈൻ: ഷൈൻ ആൻഡ് ദിയ..
പെൺകുട്ടി: ഓകെ സാർ.. ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യണേ…
ഷൈൻ: ഹാ.. it’s okay..
ഷൈനും മായയും അവിടെ ഉണ്ടായിരുന്ന ചെയറുകളിൽ ഇരുന്നു…
ഷൈനിന് സത്യത്തിൽ മായയോട് ഒപ്പം ചിലവിടുന്ന നിമിഷങ്ങൾ അല്പം മനപ്രയാസം ഉള്ളതായിരുന്നു…
ഒരുപക്ഷേ അത് ചിലപ്പോൾ ഷൈൻ ദിയയോടൊത്ത് സമയം ചിലവിടാം എന്ന മുൻവിധികളും ആയി വന്നത് കൊണ്ടാകും..
ഷൈൻ ഫോൺ എടുത്ത് അതിൽ നോക്കിക്കൊണ്ടിരുന്നു…
ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കിയപ്പോൾ മായയും ഫോണിൽ നോക്കി ഇരിക്കുകയാണ്…
അവളോട് സംസാരിക്കണം എന്നൊക്കെ ഷൈനിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും തിരിച്ച് അവള് പറയുന്ന കാര്യങ്ങൾ മനസ്സിലാവില്ല എന്ന് അറിയാവുന്നത് കൊണ്ട് വേണ്ടെന്ന് വച്ചു…
കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ നേരത്തെ ഉണ്ടായിരുന്ന പെൺകുട്ടിയും അവരുടെ കൂടെ മറ്റൊരു സ്ത്രീയും അങ്ങോട്ട് വന്നു…
അവരുടെ വസ്ത്ര ധാരണവും സ്റ്റൈലും എല്ലാം കണ്ടപ്പോൾ തന്നെ അവരായിരിക്കും ഡിസൈനർ എന്ന് ബോധ്യമായി…