ഷൈൻ: ഹായ് മാം.. എന്റെ പേര് ഷൈൻ.. ഇത്… മായ..
ലിൻഡ: ഹായ്…ഷൈൻ ആൻഡ് മായ.. നമുക്ക് ആദ്യം ഗൗൺ നോക്കാം.. അതാണ് കുറച്ച് മെനക്കെട്ട പണി..
ഷൈൻ: ഓകെ…
ലിൻഡ: നിങ്ങള് ഇഷ്ടപ്പെട്ട ഒരു മോഡൽ ഇതിൽ നോക്കി സെലക്ട് ചെയ്തോളൂ.. നമുക്ക് അത് ട്രയൽ നോക്കാം..
അവർ കയ്യിലുണ്ടായിരുന്ന കാറ്റലോഗ് ഷൈനിന് നൽകി…
വെള്ള നിറത്തിൽ ഉള്ള ഗൗണുകൾ അണിഞ്ഞ മോഡലുകളുടെ ഫോട്ടോകൾ ആയിരുന്നു അതിൽ നിറയെ…
കണ്ടിട്ട് എല്ലാം ഒരു പോലെ ഉണ്ടല്ലോ..
ഇതിൽ ഏത് എടുത്താലും വല്ല്യ മാറ്റം ഒന്നും ഇല്ല എന്ന് ഷൈനിന് ബോധ്യമായി…
ഷൈൻ: മായ.. താൻ നോക്കീട്ട് പറ….
മായ കാര്യമായി തന്നെ ഓരോ ഡിസൈനുകളും നോക്കുന്നുണ്ടായിരുന്നു…
അവസാനം അവള് ഒന്ന് സെലക്ട് ചെയ്തു..
അതിൽ എന്ത് പുതുമയാണ് അവൾ കണ്ടത് എന്ന് ഷൈനിന് ഒരു ഐഡിയയും ഇല്ലായിരുന്നു…
ആ മോഡൽ ലിൻഡയെ കാണിച്ചപ്പോൾ അവർ അവളെയും കൂട്ടി ട്രയൽ ഡ്രസിങിനായി കൊണ്ടുപോയി…
ഷൈൻ അവിടെ തന്നെ അവർക്ക് വേണ്ടി കാത്തുനിന്നു…
അത്യാവശ്യം നല്ല സമയം എടുത്തിട്ടാണ് അവർ പുറത്തേക്ക് വന്നത്…
ഷൈനിന് തന്റെ കണ്ണുകളെ വിശ്വസിക്കാനെ ആയില്ല…
തൂവെള്ള ഗൗൺ… അതിൽ പിങ്ക് നിറത്തിൽ ഉള്ള പൂക്കളുടെ ഡിസൈനുകൾ…
ശരിക്ക് പറഞ്ഞാൽ തന്റെ മുന്നിൽ നിൽക്കുന്ന മായയെ ഒരു മാലാഖ ആയിട്ടാണ് ഷൈനിന് തോന്നിയത്…
ഷൈൻ കണ്ണെടുക്കാതെ മായയെ തന്നെ അടിമുടി നോക്കുകയാണ്..
പെട്ടന്നാണ് ഇത് ദിയ അല്ല മായയാണ് എന്ന ബോധം ഷൈനിനുണ്ടായത്…
ഷൈൻ വേഗം നോട്ടം നിർത്തി…
എന്നിട്ട് പറഞ്ഞു…
ഷൈൻ: നന്നായിട്ടുണ്ട്…
ലിൻഡ: ഇത് ഫിക്സ് ചെയ്താലോ..??
ഷൈൻ മായയെ നോക്കി.. അവൾ തനിക്ക് ഓകെ ആണ് എന്ന രീതിയിൽ തലയാട്ടി…