ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 3
Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂
Previous parts
ഷംസുദീനെ …
അവൻ തൊട്ടത് എൻ്റെ മോനെയാണ് ….
അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട …
കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി
പോലീസിൻ്റെ വെടിയേറ്റ് മരിച്ചു ….
അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ
മനസ്സിലായോ …..???
മനസിലായി സർ ….
അത് ഷംസു നോക്കിക്കോളാം
അവൻ നാളെ സൂര്യോദയം കാണില്ല …..
****************************
എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല
ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു ….
ഒരു ചിരിയോടെ ….
ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി …..
ജാവീദ് ……
***************************
സന്ധ്യ സമയം
റോഡിൽ നല്ല ട്രാഫിക്ക് ….
ആ ട്രാഫിക്കിൻ്റെ ഇടയിൽകൂടെ
സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് …
മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന് കൊണ്ട് പായുന്നു ….
വണ്ടിയുടെ ഉള്ളിൽ ആദിയും …..
നിമിഷനേരം കൊണ്ട്തന്നെ ….
ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു….
ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ….
ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ