എന്താ വക്കീലേ …???
ആദിത്യന് വേണ്ടി ആണോ …??
അതെ ആദിത്യന് വേണ്ടി ഹാജർ ആവുന്നത് ഞാൻ തന്നെ ….
അവനെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടുപോകാൻ വന്നതാ …
അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലലോ … വക്കീലേ ….
307 ആണ് ചാർജ് … ബാക്കി പിന്നാലെ ഉണ്ട് ….
അതുകൊണ്ട് നാളെ കോടതിയിൽ ഹാജർ ആകും ….അപ്പോ ജാമ്യത്തിൽ എടുത്തോ …
ഇപ്പോ സ്ഥലം വിടാൻ നോക്ക് ….
ഇവിടെ പതിപത്തു പണി കിടക്കുന്നുണ്ട് ….
എന്നാ നമ്മുക്ക് കോടതിയിൽ കാണാം ….
ഷംസുദീനെ നി ഒന്ന് ഓർത്തുവെച്ചോ
ആദിയുടെ മേത്ത് നീ എങ്ങാനും തൊട്ടാൽ ….
തൊപ്പി ഞാൻ തെറിപ്പിക്കും ഓർത്തോ നീ ….
ഫൈസൽ സമീറെ വാ പോകാം ….
അതും പറഞ്ഞുകൊണ്ട് അവർ പുറത്തോട്ടിറങ്ങി ….
കാറിൽ കയറി …..
ആദിയെ കാണുവാൻ പോലും അയാൾ സമ്മതിക്കുമായിരുന്നില്ല ….
ഇക്ബാലിന് അത് വന്നപ്പോ തന്നെ മനസ്സിലായിരുന്നു …..
കാറിൽ കയറിയതും ….. നാളെ തന്നെ ആദിയെ ജാമ്യത്തിൽ പുറത്തിറക്കാം …
എന്ന ഉറപ്പ് ഇക്ബാൽ സമീറിനും ഫൈസലിനും കൊടുത്തു ….
അവർ നേരെ ഓഫീസിലോട്ട് നീങ്ങി …..
അവർ പോയതും ഷംസുദീൻ ചിന്തയിൽ മുഴുകി …..
ഏകദേശം രാത്രി ആയപ്പോൾ …. സ്റ്റേഷനിൽ ഷംസുദീൻ അടക്കം അഞ്ചുപേർ മാത്രം …
എല്ലാവരും ഷംസുദീനിൻ്റെ വിശ്വസ്തർ ……
ഷംസുദീൻ നേരെ ആദിയുടെ അടുത്തൊട്ട് ചെന്നു
സെൽ തുറന്നു …. ആദിക്ക് ഭക്ഷണവും വെള്ളവും കൊടുത്തു …
കൂടാതെ നാളെ കോടതിയിൽ ഹാജർ ആകും എന്നും പറഞ്ഞു …
ഭക്ഷണം എല്ലാം കഴിച്ച് ആദി പതിയെ മയക്കത്തിലേക്ക് വീണു …
കുറച്ചു സമയത്തിനു ശേക്ഷം ….
ഷംസുദീനും ആ അഞ്ചുപേരും കൂടെ ആദിയുടെ സെല്ലിൽ കയറി ….
നാലുപേരും കൂടെ ആദിയുടെ കൈയും കാലും കെട്ടി ….
ആദി ഈ സമയം …. തൻ്റെ ദേഹത്ത് ആരോ സ്പർശിക്കുന്നു ….എന്ന് തോന്നിയതു കൊണ്ട് പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു ….
എതിർക്കാൻ ശ്രമിക്കുന്നതിന് മുൻപേ അവർ ആദിയുടെ കൈകാലുകൾ ബന്ധിച്ചിരുന്നു …..
ഷംസുദീനിൻ്റെ നിർദേശ പ്രകാരം ആദിയെ അവർ സ്റ്റേഷൻ്റെ പുറകിൽ ഉള്ള ഇടിമുറിയിൽ കയറ്റി ….