ഒരു ക്രൂരമായ ഭാവത്തോടെ …..
അവർ ആദിയുടെ അടുത്തൊട്ട് നീങ്ങികൊണ്ടിരുന്നു ……..
ആ രൂപങ്ങൾ ആദിയുടെ അടുത്ത് എത്താറായതും ….
ആദിയുടെ നെഞ്ചിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ….
അതിശക്തമായ …. സ്വർണ്ണ പ്രകാശം …
അത് ആ രൂപങ്ങളുടെ ദേഹത്തു പതിച്ചതും അവർ തിരിച്ചു ആദിയുടെ ശരീരത്തിൽ കയറി …..
ആദി ആ രൂപങ്ങൾ തൻ്റെ ദേഹത്തു കയറുമ്പോൾ ….
ആദി കണ്ണുകൾ മുറുകെയടച്ചു നിന്നു …..
പെട്ടന്ന് ഒരു മധുരമായ ശബ്ദം …..
ആദിയുടെ കാതുകളിലേക്ക് ഇരച്ചു കയറി …..
ആദി പതിയെ തൻ്റെ കണ്ണുകൾ തുറന്നു ….
ആ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി ….
വീണ്ടും അതെ ശബ്ദം ….
എന്നാൽ ഈ പ്രാവിശ്യം … അത് നിലവിളി ആയി മാറി ….
ആദി നിന്നനില്പിൽ തന്നെ മുൻപോട്ട് കുതിച്ചു….
ആ നിലവിളി കേട്ട ശബ്ദത്തിൻ്റെ അടുത്തൊട്ട് ….
തീവ്ര ഗതിയിൽ ഓടിക്കൊണ്ടിരുമ്പോൾ….
ആദി ആ രൂപം കണ്ടു….
ഒരു വെള്ള ചുരിദാറിൽ…
ദേവിയെ പോലെ ഒരു കുട്ടി എന്നാൽ മുഖം മറച്ചിരിക്കുന്നു ,….
ആ കുട്ടി തന്നെ കണ്ടതും തൻ്റെ അടുത്തൊട്ട് വരുന്നു ….കരഞ്ഞുകൊണ്ട് …
അപ്പോഴാണ് ആദി അത് കണ്ടത് …. അവളുടെ പിന്നാലെ കറുത്ത രൂപങ്ങൾ …
അവളെ വിടാതെ പിന്തുടരുന്നു…..
ആ രൂപങ്ങൾ അതി വേഗത്തിൽ ആദിയുടെയും ആ കുട്ടിയുടെയും അടുത്തൊട്ട് വന്നുകൊണ്ടിരിക്കുന്നു …
അടുത്തെത്തിയതും ആദിയുടെ നെഞ്ചിൽ നിന്നും…..
അതെ സ്വർണ്ണ പ്രകാശം സ്വർണ്ണ നിറത്തിൽ ,….
ആ പ്രകാശം താങ്ങുവാൻ വയ്യാതെ ആ രൂപങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ….
ആ കറുത്ത രൂപങ്ങൾ പോയതും ….
ആ കുട്ടി ആദിയുടെ അടുത്തേക്ക് വന്നു ….
അവളുടെ ആ കണ്ണുകൾ …. തന്നെ തീവ്രമായി ആകർഷിക്കുന്നു ….
താൻ ആകർഷിക്കപ്പെടുന്ന … ആ സത്യം ആദി മനസിലാക്കി …
അവളുടെ ആ വെള്ള മുഖമൂടി അഴിക്കുവാൻ പോയതും ….
തൻ്റെ ദേഹം മുഴുവൻ തണുക്കുന്നത് പോലെ ……
ആദി സ്വപനത്തിൽ നിന്നും ഞെട്ടി എഴുനേറ്റു …..