ലിഫ്റ്റ് തുറന്നതും സജീവും ബോഡി ഗാർഡും കൂടെ പാർക്കിങ്ങിലേക്ക് നടന്നു …
അവിടെ സജീവിനെയും വെയിറ്റ് ചെയ്‌ത് മൂന്നു ആഡംബര suv കാറുകൾ….
സജീവ് നടുവിൽ നിർത്തി ഇട്ടിരിക്കുന്ന കാറിൽ കേറി കൂടെ ഉള്ള ബോഡി ഗാർഡ്‌സ് മറ്റു രണ്ടു വണ്ടികളിലും കേറി …… വണ്ടികൾ വരി വരി ആയി നീങ്ങി തുടങ്ങി…..
ലക്ഷ്യം രാഓസ്….. (RAO’S)
മൂന്നുകാറുകളും രാഓസിന്റെ മുൻപിൽ എത്തി ….
ബോഡി ഗാർഡ്‌സ് വന്നു വണ്ടിയുടെ ഡോർ തുറന്നു …
സജീവ് ഇറങ്ങി … തൻ്റെ സൂട്ട് ഒക്കെ ശരിയാക്കി ….
പതിയെ നടന്നു രാഓസിൽ കേറി …..
ഉള്ളിൽ വയസായവരും ചെറുപ്പക്കാരും ….. മധ്യവയസ്കരും … . ഉണ്ട് ..
എല്ലാവരും ഉന്നത ബന്ധം ഉള്ളവർ ….
സജീവ് നടന്നു വലത്തേ മൂലയിൽ ഉള്ള സെറ്റിയിൽ ഇരുന്നു …
ബാക്കിൽ ബോഡി ഗാർഡ്‌സും നിന്നും ….
സജീവിൻ്റെ എതിർ വശത്തു ….. ഇരിക്കുന്ന വ്യക്തി …
പതിയെ എഴുന്നേറ്റ് സജീവിൻ്റെ മുൻപിൽ വന്നു …
എന്നിട്ട് പതിയെ സെറ്റിയിൽ ഇരുന്നു ….
സജീവ് സംസാരിച്ചു തുടങ്ങി ….
ആൻഡ്രൂസ് ……
യെസ് സജീവ് ….
ആൻഡ്രൂസ് ,,, ഞാൻ ഇവിടം വിടുന്നു …
ജന്മ നാട്ടിലേക്ക് പോക്കും നാളെ…..
അതിനു മുൻപ് എല്ലാവരെയും കാണണം എന്നു തോന്നി …
സജീവ് അതാണ് നിനക്ക് നല്ലത് …
തടി കെടാക്കണ്ടല്ലോ …..
നി നാളെ തന്നെ പോക്കോ ….
ഇല്ലെങ്കിൽ ഞാൻ തന്നെ നിന്നെ കൊല്ലും ….
ഇത് പറഞ്ഞു ആൻഡ്രൂസ് ചിരിച്ചു ……
സജീവും പുഞ്ചിരിച്ചു …
ആൻഡ്രൂസെ ….,,,,,
ഞാൻ തെറ്റ് ചെയ്തതായി തോന്നുന്നില്ല ….
സ്വന്തം കാലിൽ നിലക്കാൻ ആണ് എനിക്ക് ഇഷ്ട്ടം …
പിന്നെ ഈ തിരിച്ചുപോക്ക്….
അത് ഇപ്പോ അനിവാര്യം ആണ് ….