വിഷ്ണു വേഗം തന്നെ എഴുന്നേറ്റ് … മുൻപിലെ ടേബിളിൽ ആഞ്ഞു ചവിട്ടി …
ടേബിൾ നീങ്ങി ചാറൽസിൻ്റെ നെഞ്ചിൽ കൊണ്ട് …
അയാൾ കസേര അടക്കം പുറകിലോട്ട് വീണു ….
വിഷ്ണു ഇരുന്നിരുന്ന കസേര എടുത്ത് …. വിഷ്ണുവിൻ്റെ നേരെ വന്നവൻ്റെ തലയിൽ കൂടി ശക്തമായി അടിച്ചു…
അടികിട്ടിയതും അവൻ നേരെ താഴെ വീണു ….
ബാക്കി ഉള്ളവർ വിഷ്ണുവിൻ്റെ രൂപമാറ്റം കണ്ടതോട് കൂടി … കൈയിലെ ഗൺ എടുത്തു ….നിറയൊഴിച്ചു …
വിഷ്ണു അത് മുൻപ് മനസിലാക്കിയതു കൊണ്ട് വേഗം തന്നെ ചവിട്ടി മറിച്ചിട്ട ടേബിളിൻ്റെ പുറകിലോട്ട് ചാടി …
അവിടെ വീണുകിടന്നിരുന്ന ചാൾസിൻ്റെ മുഖത്തു വിഷ്ണു ശക്തമായി ഇടിച്ചു …..
അയാളുടെ മുഖത്ത് നിന്ന് കട്ട ചോര വിഷ്ണുവിൻ്റെ മുഖത്തോട്ട് തെറിച്ചു …..
വിഷ്ണു വേഗം തന്നെ ചാൾസിൻ്റെ അരയിൽ ഉള്ള രണ്ടു പിസ്റ്റൾ കരസ്ഥമാക്കി …..
എന്നിട്ട് കണ്ണടച്ചു ….. ദീഘശ്വാസം എടുത്തു ….
വിഷ്ണു കണ്ണുതുറന്നു …..
വേഗം എഴുന്നേറ്റ് അടുത്തുള്ള ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ഷൂട്ട് ചെയ്തു ….
മറ്റുള്ളവർ ഷൂട്ട് ചെയ്യും മുൻപേ …. അവിടെ ഉള്ള തൂണിൻ്റെ പുറകിൽ സ്ഥാനം പിടിച്ചു ….
ഇനി ആകെ അഞ്ചുപേർ മാത്രം …..
ആ അഞ്ചുപേരിലും ഭയം നിറഞ്ഞിരുന്നു ……..
ആ ഭയം ആണ് വിഷ്ണുവിൻ്റെ ആയുധം …..
വിഷ്ണു ഒട്ടും താമസിക്കാതെ ….. ഡോറിൻ്റെ അടുത്തോട്ടുള്ള രണ്ടാമത്തെ തൂണിൻ്റെ മറവിലോട്ട് ചാടി …അതോടൊപ്പം തന്നെ അവിടെ നിന്നുരുന്നവൻ്റെ നെറ്റിയിൽ നോക്കി ഷൂട്ട് ചെയ്തു …. അവനും ജീവൻ അറ്റ് നിലം പതിച്ചു …..
ബാക്കി നാലുപേർ അതിലെ രണ്ടുപേർ വിഷ്ണിവിൻ്റെ നേരെ ഓടിവരുന്നു …..അവർ അടുത്ത് എത്താറായതും വിഷ്ണു അവൻ്റെ കൈയിൽ ഉള്ള ഗൺ അരയിൽ തിരുകി ….. എന്നിട്ട് …. തൂണിൻ്റെ അടുത്തൊട്ട് വന്നവൻ്റെ കൈയിൽ പിടിച്ചു തോളിൽ കൂടെ അവനെ മലർത്തി അടിച്ചു …. എന്നിട്ട് അവൻ്റെ നെഞ്ചിൽ മുട്ടുകുത്തി …. രണ്ടാമതു ഓടി വന്നവൻ്റെ കാലിലും നെഞ്ചിലും നോക്കി കാഞ്ചി വലിച്ചു അവനും ജീവൻ അറ്റ് നിലം പതിച്ചു … വിഷ്ണുവിൻ്റെ താഴെ ഉള്ളവൻ്റെ വായയിൽ ഗൺ വെച്ച് ഷൂട്ട് ചെയ്തു …..അവനും മരണമടഞ്ഞു ….
ഇനി ചാൾസും അയാളുടെ ഒരു ബോഡി ഗാർഡും …… വിഷ്ണു …. പതിയെ തൂണിൻ്റെ പുറകിൽ നിന്നും ഇറങ്ങി … അവനും ഇറങ്ങി തൻ്റെ കൈയിലെ ഗൺ കൊണ്ട് ഷൂട്ട് ചെയ്യാൻ നോക്കി …. അപ്പോൾ അവൻ ആ സത്യം തിരിച്ചറിഞ്ഞു … ഇനി തൻ്റെ കൈയിൽ ഉള്ള തോക്കിൽ ബുള്ളറ്റ് ഇല്ലാ …അവൻ പതിയെ തൻ്റെ ഗൺ വലിച്ചെറിഞ്ഞു …. എന്നിട്ട് കത്തി എടുത്തു വിഷ്ണുവിനോട് അവൻ്റെ എടുത്തോട്ട് വരുവാൻ പറഞ്ഞു …..
വിഷ്ണു പതിയെ തൻ്റെ കൈയിലുള്ള