ഗൺ താഴോട്ട് എറിഞ്ഞു …… എന്നിട്ട് വെറും കൈകൊണ്ട് അവനെ വെല്ലുവിളിച്ചു…. അത് കണ്ടതും അവൻ്റെ മനസ്സിൽ സന്തോഷം … അവൻ അലറികൊണ്ട് വിഷ്ണുവിൻ്റെ നേരെ പാഞ്ഞു …. അടുത്തെത്താറായതും വിഷ്ണു തൻ്റെ അരയിൽ വെച്ച ഗൺ എടുത്തു പോയൻറ്റ് ബ്ലാങ്കിൽ കാഞ്ചി വലിച്ചു …. അവനും ജീവൻ അറ്റ് നിലം പതിച്ചു ….
വിഷ്ണു ചുറ്റും നോക്കി ആരും ഇല്ലാ …. അവൻ പതിയെ ചാൾസിൻ്റെ അടുത്തൊട്ട് നടന്നു ….
വിഷ്ണുവിനെ കണ്ടതും അയാൾ പേടിച്ചു വിറച്ചു …..
വിഷ്ണു പതിയെ അയാളുടെ അടുത്ത് തൻ്റെ വലത്തേ
കാൽമുട്ട് കുത്തി ഇരുന്നു …
എന്നിട്ട് അയാളെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു …..
എന്നിട്ട് സംസാരിച്ചു തുടങ്ങി …..
ചാൾസെ ……
ആർക്കു വേണ്ടി….???
അതിനു മാത്രം ഉത്തരം മതി …
എന്നെ ഒന്നും ചെയ്യല്ലേ …..
കിംഗ് കോബ്ര ആരാണെന്നു അറിയാൻ വേണ്ടി മാത്രം …
അതിനാ കൺസൈന്മെറ്റ് ഷിപ്യാർഡിൽ നിന്നും മാറ്റിയത് ….
അപ്പോ നിനക്ക് വേറെ ഒന്നും അറിയില്ല …..??
ഇല്ലാ സത്യമായിട്ടും അറിയില്ല …..
അപ്പോ ശരി …. കൂടുതൽ സംസാരിക്കുന്നില്ല
അഗ്നിയിൽ ശുദ്ധികരിക്കാൻ ആണ് മുകളിൽ നിന്നും ഉള്ള ഓർഡർ …..
അതിനു മുൻപ് ……
അയ്യോ വേണ്ട കൊല്ലല്ലേ …
ഞാൻ ഇനി ഒന്നിനും ഇല്ലാ …..
എന്നെ വെറുതെ വിടണം ….
അത് നി ചെയ്യുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു ……
ഇനി നിനക്ക് അറിയാൻ വേണ്ടി ഒരു കാര്യം ഞാൻ പറയാം ….
നീ നേരത്തെ ഫോണിൽ ക്യാമറയിൽ അല്ലെ എന്നെ കണ്ടത് …
ഇപ്പോ കേട്ടോ …..
എൻ്റെ പേര് …. വിഷ്ണു പാലയ്ക്കൽ ….
യെസ് ….. മൈ കോഡ് നെയിം ഈസ് …..” കിംഗ് കോബ്ര ” ….
എന്നിട്ട് വിഷ്ണു ചിരിച്ചു …..
ഗുഡ് ബൈ …. ചാൾസ് ….
അത് പറഞ്ഞു തീർന്നതും വിഷ്ണു ഗൺ എടുത്ത് ചാൾസിൻ്റെ വായയിൽ വെച്ച് കാഞ്ചി വലിച്ചു അതോടെ ചാൾസും മരണത്തിനു കീഴടങ്ങി ……