സമീറിൻ്റെ വീട്ടിൽ
ഫൈസലിൻ്റെ ഫോൺ അടിച്ചുകൊണ്ടിരിക്കുന്നു …
ഫൈസൽ ഫോൺ എടുത്തു …
ഹലോ … ഇക്ബാൽ ….
ഫൈസലേ … ആദിക്ക് ഇപ്പോ എങ്ങനെ ഉണ്ട് ….
ഇപ്പോ കുഴപ്പം ഒന്നും ഇല്ലാ …
ആദി വീട്ടിൽ ഉണ്ട് ….
നിൻ്റെ എടുത്ത് ആരെങ്കിലും ഉണ്ടോ ഇപ്പോൾ …???
ഉണ്ടെങ്കിൽ പതിയെ അവിടെന്ന് മാറി നിൽക്ക് ….
സീരിയസ് ആയിട്ട് ഒരു കാര്യം പറയുവാൻ ഉണ്ട് ….
ഹ്മ്മ് … ഒരുമിനിറ്റ് …
ഹ ഹാ ….. പറഞ്ഞോ ഇക്ബാൽ ….
എന്താണ് സീരിയസ് ആയിട്ട് പറയാൻ ഉണ്ടെന്ന് പറഞ്ഞത് …
ഫൈസൽ ….
വർഗീസിനെ … എനിക്ക് നല്ല പോലെ അറിയാം …
അയാൾ ഇപ്പോ കേസ് ഇല്ലാ എന്ന് പറഞ്ഞത് …..
അതിനെകുറിച്ച് ഞാൻ നല്ല പോലെ ആലോചിച്ചു ….
അയാൾ ആദിയെ അപായപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് ….
ആദിയെ കുറച്ചു നാളത്തേക്ക് …. ഇവിടുന്ന് മാറ്റുന്നതാകും നല്ലത് ….
ഇക്ബാൽ …
അവൻ രാമപുരം പോകുന്ന കാര്യം പറഞ്ഞിരുന്നു …
അങ്ങോട്ട് പറഞ്ഞയച്ചാലോ …???
ആഹ് …
രാമപുരം …. അങ്ങോട്ട് പറഞ്ഞയച്ചോ …
അതാവുമ്പോ…. കുറച്ചുംകൂടെ സേഫ് ആണ് ….
ഇന്നോ നാളെയോ ആദിയെ അങ്ങോട്ട് പറഞ്ഞുവിട്ടേക്ക് ….
കുറച്ചു ദിവസം കഴിഞ്ഞിട്ട് തിരികെ കൊണ്ടുവന്നാൽമതി ….
എന്നാ അങ്ങനെ ആവട്ടെ ഇക്ബാലെ
ഞാൻ വിളിക്കാം….
അതും പറഞ്ഞു ഫോൺ കട്ടായി …..
ഫൈസൽ കുറച്ചു നേരം എന്തൊക്കയോ ആലോചിച്ചു നിന്നു …
അതു കഴിഞ്ഞ് വീട്ടിൽ കയറിയതും സമീർ മുൻപിൽ തന്നെ നിൽക്കുന്നു …
ആരാ വാപ്പ വിളിച്ചേ …??
അത് ഇക്ബാൽ ആണ് …..
എന്തെങ്കിലും പ്രശനം ഉണ്ടോ ….???