പുറത്തിറങ്ങിയതും … തന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നു തൻ്റെ വിശ്വസ്തർ …
അവരെ തൻ്റെ ബിസ്സിനെസ്സ് കാര്യങ്ങൾ എല്ലാം ഏല്പിച്ച് ….
വിഷ്‌ണു തനിക്ക് പോകുവാൻ ഉള്ള വണ്ടിയിൽ കയറി …കൂടെ സഹായികളും ….
എല്ലാവരും കയറിയതും വണ്ടി കുതിച്ചു …
ഹീത്രോ എയർപോർട്ട് ലണ്ടൻ ………
എയർപോർട്ടിൽ എത്തിയതും ….
തൻ്റെ കൂടെ വന്നവരോട് … വേഗം തിരിച്ചു പോയിക്കോളാനും …
താൻ തിരിച്ചു വരുന്നത് വരെ പുതിയ ഡീൽ ഒന്നും ഇടുക്കരുതെന്നും …
വിഷ്‌ണു അവർക്ക് നിർദേശം നൽകി …..
എല്ലാവരോടും വേഗം തന്നെ തിരികെ വരാം എന്ന് പറഞ്ഞ് …
പതിയെ ചെക്കിങ്ങിലോട്ട് … നടന്നു നീങ്ങി …..
ചെക്കിങ്ങ് എല്ലാം കഴിഞ്ഞു …..
ഫ്ലൈറ്റിന് വെയിറ്റ് ചെയ്യാൻ ഗേറ്റ് നമ്പർ 45 ലോട്ട് വിഷ്‌ണു നടന്നു
ലണ്ടൻ — ദുബായ് — കൊച്ചി ഇതായിരുന്നു ഫ്ലൈറ്റ് റൂട്ട് …
വൈറ്റിങ്ങിൽ എത്തിയതും വിഷ്‌ണു സജീവിനെ കണ്ടു ….
വിഷ്‌ണു പതിയെ സജീവിൻ്റെ അടുത്തൊട്ട് നടന്നു ….
അടുതെത്തിയതും വിഷ്‌ണു സംസാരിച്ചു തുടങ്ങി ….
ഹായ് പപ്പാ ….
ആഹ്ഹ നീ എത്തിയോ ……
ഞാൻ കുറെ നേരം ആയി എത്തിയിട്ട് …..
എന്താ പപ്പാ പെട്ടെന്ന് … കേരളത്തിലോട്ട്
എന്തെങ്കിലും പ്രശനം ഉണ്ടോ …???
പ്രശനം ഒന്നും ഇല്ലാ … വിഷ്‌ണു ….
അവിടെ ഉത്സവം അല്ലേ …
ഇപ്പോ മൂന്നാല് കൊല്ലം ആയില്ലേ …
ഉത്സവത്തിൽ പങ്കെടുത്തിട്ട് …..
അതുകൊണ്ട് എല്ലാവരും കൂടെ ഈ കൊല്ലം തറവാട്ടിൽ കൂടാം എന്ന് വിചാരിച്ചു …
പിന്നെ കുറച്ച് കാര്യങ്ങൾ നാട്ടിൽ ശരിയാക്കാൻ ഉണ്ട് ..
അതൊക്കെ വഴിയേ പറയാം ….
എന്തായാലും നാളെ ഉച്ചതിരിഞ്ഞു എത്തുമല്ലോ ….
അമ്മയെ അറിയിച്ചിട്ടുണ്ടോ വരുന്ന കാര്യം …???
എയ്യ് ഇല്ലാ … ഒരു സർപ്രൈസ് ആയിക്കോട്ടേ ….
ഇന്നലെ വിളിച്ചപ്പോൾ അവിടെ എല്ലാവരും എത്തി
എന്നാ പറഞ്ഞത് ……