ഇപ്പോ തീർക്കണ്ട ജോണും കൂടെ വന്നിട്ട് അവനെ തീർത്താൽ മതി …..
എന്നാ പിന്നെ അങ്ങനെ മതി…..
ഷംസുദീനെ എന്നാ താൻ ചെന്ന് അവന് നല്ല പോലെ…..
കൊടുക്കാൻ ഉള്ളത് ഒക്കെ കൊടുക്ക് …
അവൻ നാളെ മുട്ടിലിഴഞ്ഞെ പോകുവാൻ പാടുള്ളോ ….
അങ്ങനെ ആവട്ടെ സർ ….
ഞാൻ അവനെ പോയി പരിചയപെട്ടിട്ട് വരാം ….
അതു കേട്ട് മൂന്നുപേരും ഒരുമിച്ച് ചിരിച്ചു …….
ഷംസുദീൻ തൻ്റെ ജീപ്പും എടുത്ത് നേരെ സ്റ്റേഷനിലോട്ട് …..
**************************************
ഷംസുദീൻ വർഗീസിൻ്റെ വീട്ടിൽ എത്തിയ
അതെ സമയം തന്നെ അങ്കിളും സമീറും വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു
അങ്കിളിൻ്റെ ഫ്രണ്ടിനെ കാണാൻ ….
ഇക്ബാൽ മുഹമ്മദ് …. ക്രിമിനൽ ലോയർ ….
സമീറും അങ്കിളും ഇക്ബാലിൻ്റെ ഓഫീസിനു താഴെ എത്തി ..
ബൈക്ക് പാർക്കിങ്ങിൽ ഒതുക്കി നിറുത്തി ….
വേഗം തന്നെ അവർ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി …
ഓഫീസിയിൽ കയറിയതും അവിടെ ഉണ്ടായിരുന്ന ജൂനിയർ കുട്ടിയോട് ഇക്ബാലിനെ കാണണം എന്ന് പറഞ്ഞു …
ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് തൊട്ട് എടുത്തുള്ള ക്യാബിനിലോട്ട് ആ കുട്ടി കയറി …
രണ്ടുമിനിറ്റിനു ശേക്ഷം പുറത്തോട്ട് വന്ന് …. സമീറിനോടും അങ്കിളിനോടും കയറിക്കോളാൻ അനുവാദം കൊടുത്തു ….
അകത്തു കയറിയതും ….
ഇക്ബാൽ രണ്ടുപേരെയും ചിരിയോടെ സ്വീകരിച്ചു …
ഫൈസലേ നിന്നെ ഇപ്പോ ഈ വഴിക്കൊന്നും കാണാറില്ലലോ …??
ഓരോരോ തിരിക്കലെ ഇക്‌ബാലെ …..
ഇത് എൻ്റെ മകൻ സമീർ ….
ആ സമീറിനെ എനിക്ക് അറിഞ്ഞുടെ …..
ചെറുപ്പത്തിൽ കണ്ടതാണെങ്കിലും മുഖം നല്ല ഓർമയുണ്ട് ….
അത് പറഞ്ഞ് ഇക്ബാൽ പതിയെ പുഞ്ചിരിച്ചു …
ഇക്ബാലെ ഞാൻ ഇപ്പോ വന്നത് സീരിയസ് ആയ ഒരു കാര്യം പറയാനാ ….
നി എന്താണെങ്കിലും പറ ഫൈസലെ……..
നമ്മുക്ക് ശരിയാക്കാം……
ആദിത്യൻ …. എൻ്റെ മോനെപോലെ ആണ്
അവനെ ഇന്ന് പോലീസ് പിടിച്ചു ….
അവനെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ ഇറക്കണം …