അവളുടെ കട്ട് ചെയ്തപ്പോൾ ഞാൻ ബെഡിൽ കിടന്നു. ഇന്ന് നാലോണം കളിച്ച കാരണം ഒടുക്കത്തെ ഷീണം.
കോളേജ് ഉള്ള കാരണം ഇനി സാറ്റർഡായും സൺഡേയും മാത്രമേ ബോക്സിങ് പോകാൻ പറ്റോള്ളൂ.
ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ആണ് ചേച്ചി ഫുഡ് കഴിക്കാൻ വിളിച്ചത്.
ഞാൻ ചെല്ലുമ്പോൾ എല്ലാവരും ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു.
പ്ലേറ്റ് എടുത്ത് ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
ടാ നിന്റെ ക്ലാസ്സ് എങ്ങനെ ഉണ്ട്. അച്ഛൻ സംസാരത്തിന് തുടക്കം ഇട്ടു.
ക്ലാസ്സ് ഒന്നും കുഴപ്പമില്ല.
ആർക്ക്? 😄😄 ചേട്ടൻ തെണ്ടി ആണ്
ആർക്കും കുഴപ്പമില്ല 😏😏😏.
നീ ഒക്കെ ചെന്നിലേ ഇനി കുഴപ്പം തനിയെ ഉണ്ടായിരുന്നു കൊള്ളും 😄😄😄
ആണ്പിള്ളേര് ആകുമ്പോൾ ചെറിയ പ്രശ്നം ഒക്കെ ഉണ്ടാകണം അല്ലെ അച്ഛാ?
മ്മ് . അച്ഛൻ അതിന് ഒന്ന് ഇരുത്തി മൂളി.
നീ ഒക്കെ ഇതുവരെ ഉണ്ടാക്കിയ പ്രശ്നം മതിയായിലെ എന്നാണ് അതിന്റെ അർത്ഥം.
നീ ഒക്കെ എന്നാ ചെറിയ പ്രശ്നം ഉണ്ടാക്കിയെ ഉണ്ടാകുന്നത് മൊത്തം വലിയ പ്രശ്നം അല്ലെ
പിന്നെ എന്റെ മെക്കിട്ട് കയറാൻ വരുന്നവർക്കു ഞാൻ നിന്ന് കൊടുക്കണോ
അത് ശരിയാ ഓരോരുത്തൻമാര് അവന്റെ മെക്കിട്ട് കയറുമ്പോൾ അല്ലെ അവൻ പ്രതികരിക്കുന്നത്.
ചേച്ചി എന്നെ സപ്പോർട്ട് ചെയ്തു.
നീയാ ഇവനെ ഇങ്ങനെ വഷളാക്കിയത്.
നീ എല്ലാ കാര്യത്തിനും സപ്പോർട്ട് ചെയ്താ ഇവൻ ഇപ്പോൾ ഇത്ര മോശം ആയത്.
ചേട്ടൻ ചേച്ചിയെ കുറ്റം പറയാൻ തുടങ്ങി.
ടാ നീ എന്തിനാ ചേച്ചിയെ ചീത്ത പറയുന്നത്.
അവൻ എന്റെ ചേട്ടൻ ആണെകിലും ഞാൻ ടാ എന്ന് ആണ് വിളിക്കുക പക്ഷേ ഏടത്തിയെ ഞാൻ ചേച്ചി എന്നാ വിളിക്കുന്നത്.
എന്റെ അടുത്ത് എന്തങ്കിലും പറയാൻ ഉണ്ടങ്കിൽ മുഖത്ത് നോക്കി പറയണം എല്ലാതെ മറ്റുള്ളവരോട് ചൂടാക്കുക അല്ല വേണ്ടത്.
മതി മതി സംസാരിച്ചത്. രംഗം വഷളാകുന്നത് കണ്ട് അച്ഛൻ ഇടപെട്ടു.
ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. കാണുമ്പോൾ ഞാൻ ചേട്ടൻ തെണ്ടിയും തല്ല് കൂടും എങ്കിലും അവനു എന്നോട് ഒടുക്കത്തെ സ്നേഹമാണ് എനിക്കും.
ഞാൻ ഭക്ഷണം കഴിച്ച് എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാൻ പോയി.
ഞാൻ ബെഡിൽ കിടന്ന് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീരേച്ചിയുടെ മെസ്സേജ് വന്നത്