എവിടെ ആയിരുന്നടാ ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.
ഈ തെണ്ടി നന്ദുവാടാ വൈകിച്ചത്. ഞാൻ ചെന്നപ്പോൾ ഈ തെണ്ടി എഴുന്നേറ്റട്ടില്ല അതാ വൈകിയത്.
നിങ്ങൾ ഇനി എന്നെ ചീത്ത പറഞ്ഞു സമയം കളയാതെ വേഗം വണ്ടി എടുക്കാനോക്ക്.
ഞാൻ വേഗം വണ്ടിയിൽ കയറി.
അക്കു വണ്ടി പറപ്പിച്ചു ആണ് വിടുന്നത്. ഇടക്ക് നന്ദുവിനെ തെറി പറയുന്നും ഉണ്ട്.
നന്ദു വൈകിയത് ഭാഗ്യം ഇല്ലെങ്കിൽ ഈ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വന്നേനെ.
ടാ കുറച്ചു പതുക്കെ പോയാൽ മതി ത്രിബിൾ അടിച്ചു പോകുന്നത് കൊണ്ട് ഞാൻ പറഞ്ഞു.
എന്നാൽ അവൻ എവിടെ കേൾക്കുന്നു കൃത്യസമയത്ത് എത്തണം എന്ന വാശി പോലെ ആണ് അവൻ വണ്ടി ഓടിക്കുന്നത്.
പെട്ടെന്ന് ഒരു activa പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറി വന്നു.
ഞങ്ങൾ നല്ല സ്പീഡിൽ വരുന്നതിനാൽ ഞങ്ങളുടെ തൊട്ട് മുന്പിലായാണ് activa നിന്നത്.
അക്കു എങ്ങനെയോ വണ്ടി വെട്ടിച്ചു നിർത്തി.
എവിടെ നോകിയാടി വണ്ടി ഓടിക്കുന്നത് നിന്റെ അപ്പന്റെ വക ആണോ റോഡ്
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങതെ activa ഓടിച്ച പെണ്ണിനെ തെറി വിളിക്കാൻ തുടങ്ങി.
അവൾ ഹെൽമെറ്റ് ഊരി എന്നെ നോക്കി.
കാവ്യ ………. ! സബാഷ്
അവളെ കണ്ടപ്പോൾ തന്നെ എന്റെ വായ അടഞ്ഞു.
അവൾ ദഹിപ്പിക്കുന്ന മട്ടിൽ എന്നെ നോക്കി. ഞാൻ നിന്നനിപിൽ ഉരുകി പോയില്ലെന്നേ ഒള്ളു.
അവള്ക്ക് എന്നെ മനസിലയായി എന്ന് അവളുടെ നോട്ടത്തിൽ നിന്ന് തന്നെ അറിയാം.
നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ
എന്നും പറഞ്ഞു അക്കു വണ്ടി എടുത്തു.
അത് നന്നായി എന്ന് എനിക്കും തോന്നി. കൂടുതൽ നേരം അവിടെ നിന്നിരുന്നങ്കിൽ ചിലപ്പോ സീൻ ആയേനെ