സോറി എന്ന് പറഞ്ഞു ആ പുസ്തകം താഴെ നിന്നും എടുത്ത് അവള്ക്ക് നേരെ നീട്ടിയപ്പോൾ ആണ് അവളുടെ മുഖം ഞാൻ കാണുന്നത്.
കാവ്യ . . . . ! എന്റെ വായിൽ ആ പേര് വന്നു പക്ഷേ ശബ്‌ദം പുറത്ത് വന്നില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്നത്തെ സമയം മൊത്തം തെറ്റാൻ കാരണം അമ്പലത്തിൽ പോയാതാണ്.
അമ്പലത്തിൽ ഇന്ന് ഒരിക്കലും ഉണ്ടാകാത്ത തിരക്ക്.
ഓരോന്ന് പിറു പിറുത്ത് കൊണ്ട് കാവ്യ വീട്ടിൽ നിന്നും വണ്ടി എടുത്ത് കോളേജിലേക്ക് പുറപ്പെട്ടു.
നേരം വൈകിയതിനാൽ നല്ല സ്പീഡിൽ ആണ് ഓടിച്ചത്.
മെയിൻ റോഡിൽ കയറാൻ ആയപ്പോൾ ഞാൻ ബ്രേക്ക് പിടിച്ചു.
പക്ഷേ വണ്ടി നല്ല സ്പീഡിൽ വന്നതിനാൽ വിചാരിച്ചോടത് വണ്ടി നിന്നില്ല.
വണ്ടി മെയിൻ റോഡിൽ കയറി ആണ് നിന്നത്.
അവിടന്ന് വണ്ടി എടുക്കാൻ നോക്കിയാ ഞാൻ കാണുന്നത്.
എന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു ബൈക്ക് ആണ്.
നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ചാവാതിരുനാൽ മതി ആയിരുന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു.
എന്നെ പെട്ടെന്ന് കണ്ട ആ ബൈക്ക് ഓടിച്ചിരുന്ന അൾ വെട്ടിച്ചു വണ്ടി നിർത്തി.
ആ ബൈക്കിൽ ഏറ്റവും പുറകിൽ ഇരുന്നവൻ എന്നെ ചീത്ത വിളിക്കാൻ തുടങ്ങി.
തെറ്റ് എന്റെ ഭാഗത്ത് ആയതിനാൽ ഞാൻ ഒന്നും പറയാൻ നിന്നില്ല. പക്ഷേ എന്നെ ചീത്ത വിളിക്കുന്നവനെ മുഖം ഞാൻ എവിടെയാ കണ്ടിട്ടുണ്ട്.
പെട്ടെന്ന് എനിക്ക് അവന്റെ മുഖം ഓർമ കിട്ടി. എന്നെ ബസിൽ വച്ച് കയറി പിടിച്ചവൻ . . . . !
ഞാൻ ഹെൽമെറ്റ് ഊരി അവനെ നോക്കി. എന്റെ മുഖം കണ്ടപ്പോൾ തന്നെ അവൻ ചീത്ത വിളിക്കുന്നത് നിർത്തി.
എന്നെ അവനു മനസിലായി.
എനിക്ക് ഒന്നും പറയാൻ സമയം തരാതെ
“നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ ”
എന്ന് മാന്യമായി പറഞ്ഞ് ബൈക്ക് ഓടിച്ചിരുന്നയാൾ വണ്ടി എടുത്തു സ്പീഡിൽ പോയി .
നേരം ഒരുപാട് വൈകിയതിനാൽ ഞാനും വേഗം കോളേജിലേക്ക് വണ്ടി എടുത്തു.
ഉച്ചക്ക് ലൈബ്രറിയിൽ പോയി ബുക്ക് എടുത്തു വരികയായിരുന്നു ഞാനും ഗീതയും. ഗീത എന്റെ ബെസ്റ്റി ആണ്.
ഗീതയുമായി സംസാരത്തിൽ മുഴുക്കി ആണ് ഞാൻ നടന്നത്. എന്റെ ഓപ്പോസിറ്റ് വരുന്ന ആളെ ഞാൻ ശ്രദ്ധിച്ചില്ല.
അയാളും ഞാനും തമ്മിൽ കൂട്ടി മുട്ടി.
എന്റെ കൈയിൽ ഉണ്ടായിരുന്ന പുസ്തകം താഴെ വീണു.