സോറി എന്ന് പറഞ്ഞു അയാൾ അത് എടുത്ത് തന്നപ്പോൾ ആണ് അയാളുടെ മുഖം ഞാൻ കാണുന്നത്.
അവൻ ….. ! എന്നെ ബസിൽ വച്ച് മോശമായി പെരുമാറിയവൻ.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അന്നത്തെ ഹരിയുടെ പെരുമാറ്റവും ഇന്ന് രാവിലെ പറഞ്ഞ ചീത്തയും ഒക്കെ കാവ്യയുടെ സമനില തെറ്റിച്ചു.
കാവ്യ ഹരിക്ക് നേരെ ചൂടാക്കാൻ തുടങ്ങി
നിനക്ക് ഒന്നും അമ്മയും പെങ്ങള്മാരും ഇല്ലെടാ
ഏതെങ്കിലും പെണ്ണിന്റെ മണം അടിച്ചാൽ പുറകെ വന്നോളും നാണോം മാനോം ഇല്ലാത്തവർമാര്
അവിടെ ഉള്ള പിള്ളേർ ഒക്കെ ഹരിയേയും കവിയെയും നോക്കി. കാവ്യ അന്നെന്നു കണ്ടപ്പോൾ അവർ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം ഇത് സ്ഥിരം പരിപാടി ആണ്.
ഇന്നത്തെ ഇര ഹരി ആണ് എന്ന് മാത്രം.
ഹരിക്ക് അവളോട് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഞാൻ മനപ്പൂർവം ഇടിച്ചത് ആണെന്ന് തെറ്റിധരിചിരിക്കുകയാണ് എന്ന് മനസിലായി.
ഹരിയുടെ മൗനം കാവ്യക്ക് കൂടുതൽ ഉർജം നൽകി.
അത് എങ്ങനാ നല്ല തള്ളക്ക് ജനിച്ചാൽ അല്ലെ നല്ല സ്വഭാവം കിട്ടുക
നിനക്ക് അത്രക്കും സൂക്കേട് ആണെങ്കിൽ നിന്റെ തള്ളയെ പോയി ചെയ്യടാ
അവസാനം പറഞ്ഞ ഡയലോഗ് കുറച്ച് കൂടി പോയി എന്ന് കാവ്യക്ക് തോന്നി.
ആ തോന്നൽ ശരി ആണ് എന്ന് അപ്പോൾ തന്നെ മനസിലാക്കുകയും ചെയ്തു.
ടപ്പേ ……..
ഹരിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.
സൗണ്ട് കേട്ട് എല്ലാവരും അവിടെക്ക് നോക്കി.
അടി കൊണ്ട കാവ്യക്ക് തല കറങ്ങുന്നത് പോലെ തോന്നി. എല്ലാവരെയും ഡബിൾ ആയാണ് അവൾ കണ്ടത്.
അവൾ ഗീതയെ വീഴാതിരിക്കാൻ പിടിച്ചു.
അവിടേക്ക് നോക്കിയവർ കാണുന്നത് ഹരിയേയും കവിൾ പൊത്തിപ്പിടിച്ചു നിൽക്കുന്ന കാവ്യയെയും ആണ് അവർക്ക് കാര്യങ്ങൾ ഏകദേശം മനസിലായി.
ഹരി അടിച്ച കരണം പൊത്തിപിടിച് കാവ്യ അവിടെ നിന്നും നടന്ന് പോയി പിന്നാലെ ഗീതയും.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️