ഭാഗ്യം കണ്ടില്ല
മൈരെ നീ എന്ത് കോപ്പാണ് കാണിച്ചത്.
ഞാൻ സിഗരറ്റ് കളഞ്ഞ ദേഷ്യത്തിൽ നന്ദു പറഞ്ഞു.
ടാ അച്ഛൻ
പത്തു രൂപയുടെ സിഗരറ്റ് ആണ് കോപ്പേ നീ ഒരു നിമിഷം കൊണ്ട് കളഞ്ഞത്.
പാതി പോലും വലിച്ചില്ല
സിഗരറ്റ് പോയ വിഷമത്തിൽ നന്ദു പറഞ്ഞു.
അപ്പോളേക്കും അക്കു സൊള്ളല് കഴിഞ്ഞു വന്നിരുന്നു.
കഴിഞ്ഞോ?
ഞാൻ അക്കുവിനോട് ചോദിച്ചു
അവൻ അതിന് ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ടു ” മ്മ് ” എന്ന് പറഞ്ഞു ജോസഫ് ചേട്ടൻ പൈസ കൊടുത്തു.
ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.
എന്നെ വീട്ടിലാക്കി അവന്മാർ പോയി.
ഞാൻ നേരെ റൂമിൽ പോയി കുളിച്ചു. കുളിച്ചു വന്നപ്പോൾ ആണ് ഫോണിൽ മിസ്സ് കാൾ നോട്ടിഫിക്കേഷൻ കണ്ടത്.
ഞാൻ ഫോൺ എടുത്തു നോക്കി. അഞ്ജു ആയിരുന്നു വിളിച്ചത്.
ഞാൻ തിരിച്ചു വിളിച്ചു. രണ്ടു റിങ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.
എന്താടി വിളിച്ചത്
ചുമ്മാ വിളിച്ചതാടാ. ഇന്ന് ഫസ്റ്റ് ഡേ അല്ലെ എന്തായി എന്ന് അറിയാൻ വിളിച്ചതാ
എന്താവാൻ !
ഇന്ന് ക്ലാസ്സിൽ കയറിയോ
എന്താടി അങ്ങനെ ചോദിച്ചത്
നിന്റെ ഓക്കേ സ്വഭാവം അറിയുന്നത് കൊണ്ട് 😄😄😄
ഞാൻ ക്ലാസ്സിൽ ഓക്കേ കയറി.
ഗുഡ് ബോയ് നന്നാവാൻ തീരുമാനിച്ചലെ?
ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് കയറി.
നാളെ തൊട്ട് എന്ത് വേണം എന്ന് തീരുമാനിക്കണം 😁😁😁
നീ ഒന്നും ഒരിക്കലും നന്നാവില്ലെടാ 😡
താങ്ക് യു താങ്ക് യു 😉😉