എന്റെ ആര്യ 2 [Mr.Romeo]

Posted by

ഞങ്ങൾ  അങ്ങനെ  ഓരോന്നും  പറഞ്ഞു  നിക്കലെ  വിഷ്ണു  അങ്കിൾ  അങ്ങോട്ട്   വന്നു…   ആളെ  കണ്ടതും  രാഹുല്  പോറത്തേക്ക്  പോയി…

“ഡാ,  നിനക്ക്‌   ഞങ്ങളോട്  ദേഷ്യം  ഇണ്ടോടാ….  അത്  ചോദിക്കുമ്പോഴും  ആളുടെ  മുഖത്ത്  നിരാശ  നിഴലിച്ചിരുന്നു….

“ആ, ഇണ്ട്   അത്  തീരില്ല…

“ഞാനാ  ആ പറഞ്ഞത്  ആൾക്ക്  ശേരിക്കും  കൊണ്ടു  എന്ന്  ആളുടെ  മുഖഭാവം  കണ്ടപ്പോഴേ  മനസിലായി…..  പതിയെ  എന്റെ  മുഖത്ത്  ചിരി  വിരിയുന്നത്  കണ്ടപ്പോഴ  ആൾക്ക്  സമാധാനമായത്…

“എന്റെ  പൊന്നു  അങ്കിളേ  എനിക്ക്   എന്തിനാ  നിങ്ങളോട്  ദേഷ്യം….  ഈ  ഒരു  സാഹചര്യത്തിൽ  ഇങ്ങനെ  ഒക്കെയെല്ലേ  നമ്മളെ  കൊണ്ട്  സഹായിക്കാൻ  പറ്റു…  എന്റെ  പേടി  നിങ്ങൾക്ക്  ഇഷ്ടവുമോ  എന്നായിരുന്നു…  ഞാൻ  അതും പറഞ്ഞ്  അങ്കിളിനെ  നോക്കി…

“നൂറ്  വോൾട്  ബൾബ്  കത്തിയത്  പോലെ  ആളുടെ  മുഖം  തിളഞ്ഞി…

“ഞങ്ങൾക്ക്   എന്തിനാട  ഇഷ്ട്ടകുറവ്…  പ്രേത്യേകിച്ച  എന്റെ  ആന്മസുഹൃത്തിന്റെ  മോൻ  എന്ന്   പറയുമ്പോ  നീ  എനിക്ക്  മോനലേട…  അതും  പറഞ്ഞു  നിറഞ്ഞു  വന്ന  കണ്ണീർ  തുടച്ചു…

“ദേ  മാപ്പിളെ  എന്റെ  മുന്നിൽ  നിന്ന്  കാരഞ്ഞാലുണ്ടല്ലോ… ഒരു  ഇടി  ഞാൻ  അങ്ങ്   തരും…

ഞാൻ  അതും  പറഞ്ഞ്  ചിരിച്ചപ്പോ  ആളും  ഹാപ്പിയായി..

“ഡാ,  ആദി  നീ  അവളെ  കണ്ടിട്ടുണ്ടോ  എന്നൊന്നും അറിയില്ല,  എന്റെ  മോള്  ഒരു  പാവമാ…   ഇങ്ങനെ  ഒരു  രീതിയിൽ  കല്യാണം  നടന്നു  എന്ന്  വെച്ച്   അവളോടൊന്നും  ദേഷ്യപെടരുത്…  നമ്മുക്കൊന്നു പരിചയമാവാൻ  ഒരു  ടൈം  വേണ്ടി  വരും   നീ  ടൈം  എടുത്തോ  പക്ഷെ  എന്റെ  മോൾടെ  കണ്ണ്   നനയിക്കരുത്  ഒരു  അച്ഛന്റെ  അപേക്ഷയ…  അതും  പറഞ്ഞ്  ആള്  എന്റെ  കരം  കൂട്ടി പിടിച്ചു..

“ഏയ്,  എന്താ  അങ്കിളേ….  അങ്ങനെ  ഒന്നും  ഉണ്ടാവില്ല…  അത്  പറയുമ്പോ  പോലും  എന്റെ  വാക്കിന്  ബലം ഇല്ല  എന്നുള്ള   കാര്യം  ഞാൻ  തിരിച്ചറിഞ്ഞു….

“ഡാ,  പിന്നെ  ഈ  അങ്കളെന്നോ,  നിന്റെ   ആ  വിളിയില്ലേ   ഏത്   മാപ്പിള  അങ്ങനെ   എങ്ങാനും   എന്നെ  വിളിച്ച  ഇടിച്ച്   നിന്റെ  കൂമ്പ്   ഞാൻ  വാറ്റും,   മരിയാതെക്ക്  അച്ഛാ  എന്ന്   വിളിച്ചോണം…  അതും  പറഞ്ഞു  ആള്  ദേഷ്യം  അഭിനയിച്ചു…

“അയ്യോ,  ഇല്ല  അച്ഛാ…  ഞാൻ  അതും  വിളിച്ചത്   ആള്  ചിരി  തൊടഞ്ഞി…

“പതിയെ  ഞങ്ങൾ  രാഹുൽ വിളിച്ചിട്ട്  പുറത്തേക്ക്  ചെന്നു  ചെല്ലുമ്പോ  തന്നെ  അവിടെ  നല്ല  കണ്ണീർ  സീരിയൽ  അരങ്ങേറിയിരുന്നു…  ഇവിടെ  ഒറ്റക്ക്  നിന്നിട്ട്  കാര്യമില്ല  എന്ന്  തോന്നിയത്  കൊണ്ട്  ഞാനും  ആ  കണ്ണീർ  സീരിയലിൽ  പങ്കുചേർന്നു…   എല്ലാവരും  അവരവരുടെ  വേഷങ്ങൾ  നല്ല  പോലെത്തന്നെ  കൈകാര്യം  ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *