Unknown Eyes | Author : Kaliyan
തെല്ല് അസൂയ തോന്നാതിരുന്നില്ല…. ഇവനാരു ദുൽഖർസൽമാനോ വെറുതെ ഇങ്ങനെ നോക്കാൻ വേണ്ടി ..😏😏
ദൈവമേ…😢 ഇതാര്…. അനുപമ…. അവൾ എൻറെ നേരെ വരുവാണ് …..
എന്നെ ആരോ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നി….. വേണ്ട നേരിടണം……ഭയത്തെ നേരിട്ട് തോൽപ്പിക്കണം എന്നാണല്ലോ …
ഇതാണ് ഞാൻ .ചെറിയ ഒരു introvert എന്നൊക്കെ പറയാം . എനിക്ക് പേടി യാണോ എന്ന് ചോദിച്ചാൽ…..ആ എന്തോ ഒരു പിൻവലിക്കൽ ആണ്… എല്ലാവരോടും ഇല്ല ചില പ്രത്യേക ആൾക്കാരോട്
അനുപമ എൻറെ ക്ലാസിലാണ് …..തേഡ് ഇയർ സുവോളജി …നമ്മളിപ്പോൾ ഫിഫ്ത്ത് സെമസ്റ്റർ പഠിക്കുകയാണ്…m
ഞാൻ എല്ലാവരോടും മിണ്ടും. പ്രത്യേകിച്ച്
ഗ്യങ്ങോ ഫ്രണ്ട്സോ എനിക്കില്ല ..എല്ലാവർക്കും ഫ്രണ്ട്സ് ഉണ്ട് ഗ്യാങ് ആയിട്ടോ രണ്ടുപേരെ ആയിട്ടോ.. അങ്ങനെയൊക്കെ
ഞാൻ മാത്രം ഒറ്റയാണ്
ഫ്രണ്ട് ആവാൻ ഉള്ള യോഗ്യത എനിക്കില്ലേ ഇനി …….ആ അറിയില്ല പക്ഷേ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകാറുണ്ടായിരുന്നു… ഒറ്റപ്പെടൽ പണ്ടേ എനിക്ക് കൂട്ടാണ് …..
അനുപമ എന്നെ നോക്കി ചിരിക്കുന്നു …എന്റെ ഹൃദയം
പടപടാന്ന് മിടിക്കുനുണ്ട്….
അനുപമ സുന്ദരിയാണ് ..
നിഷ്കളങ്കമായ മുഖത്തിന് ഉടമ.. ആർക്കും ഒന്ന് കൊഞ്ചിക്കാൻ തോന്നും അവളെ …
ഇതാ ആ പെൺ കൊടി എന്നെ നോക്കി കൈ വീശുന്നു എൻറെ ഹൃദയം വെമ്പി
ഞാൻ ചിരിച്ചുകൊണ്ട് തിരിച്ച് ഹായ് പറയാൻ മുതിർന്നതും പിറകിൽനിന്ന് എന്നെ തള്ളിമാറ്റി ആരോ മുന്നോട്ടുപോയി.. രാഹുൽ ആണ്… അപ്രതീക്ഷിതമായ തള്ളൽ ആയതുകൊണ്ട് ഞാൻ വീണുപോയി.. മരച്ചുവട്ടിൽ നിന്ന് സ്ത്രീജനങ്ങൾ ഞാൻ വീഴുന്നത് കണ്ടു ചിരിക്കുന്നുണ്ട് ഞാൻ ചാടി പിടച്ച് എണീറ്റു …
അനുപമ കണ്ടുകാണും
ചെ ആകെ നാണക്കേടായി …..
ഞെട്ടി എഴുന്നേറ്റു അനുവിനെ നോക്കി ..
എൻറെ ഉള്ളൊന്നു കാളി ..