മനസ്സിലെ വ്യാകുലതകളും ടെൻഷനും ഒക്കെ ഡിലീറ്റ് ചെയ്ത് മനസ്സിനെ ഫ്രീ ആക്കും…അതുകൊണ്ടാണ് പല കാവുകളിലും ക്ഷേത്രങ്ങളിലും ഒക്കെ ആലമരങ്ങൾ കാണപ്പെടുന്നത്…ആൽമരത്തിന്റെ ചുവട്ടിൽ ആയിരിക്കും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്..കല്ലുകളിൽ തീർത്ത വിഗ്രഹങ്ങളും പോസിറ്റീവ് എനർജി പുറത്തുവിടാറുണ്ട്….ഇതൊക്കെ കൊണ്ടാണ് കാവുകളിലും ക്ഷേത്രങ്ങളിലും ഒക്കെ ചെല്ലുമ്പോൾ പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നതും ചിലർക്ക് ഈശ്വര സാനിദ്ധ്യം ആണെന്ന് തോന്നുന്നതും….
ക്ലാസ്സ് സമയമയിരുന്നതിനാൽ പുറത്ത് ഒരു മാനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല….തെല്ലോരശ്വസം തോന്നി….പെട്ടെന്നാണ് അനുവിനെ ഓർമ വന്നത്…അനുവും ചിരിച്ച് കാണുമോ
😓…. അനുവിന്റെ കാര്യം വരുമ്പോ ആൽമരങ്ങൾ ക്ക് പോലും ന്നേ സഹായിക്കാൻ പറ്റില്ല എന്നതാണ് സത്യം😒😒….എന്തോ അവളെ കുറിച്ച് ഓർക്കുമ്പോൾ ഒരു മിസ്സിംഗ് ആൺ നെഞ്ചില്…രണ്ട് വർഷം പഠിച്ചിട്ടും അവളോട് ശരിക്കൊന്ന് അടുക്കാൻ പോലും പറ്റത്തത്തിൽ ഒള്ള നഷ്ട ബോധവും..ഇപ്പൊ അവള് മറ്റൊരുവന്റെ ആകാൻ പോകുന്ന ചിന്തയും…നാശം….ഞാൻ ന്തിന ഇതൊക്കെ ചിന്തിക്കാനേ എനിക്കൊന്നും പെണ്ണിനെ പറഞ്ഞിട്ടില്ല…..അതൊക്കെ ആ രാഹുലിന്…..അവൻ വിരൽ ഞൊടികുന്നത് കാത്തിരിക്കൂ വാൻ പെൺപടകൾ….
എല്ലാർക്കും ഞാനൊരു പരിഹാസ പാത്രമാണ്….എപ്പോളും ഒണ്ട് അത്…ഒരു വിലയുമില്ല നിക് ഇവർഡെ ഒക്കെ ഇടയിൽ…. ആ ഹ്ഹ് ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല🥱🥱… ഞാൻ എന്താണ് ,അതായിരിക്കണം എനിക്ക്……മറ്റുള്ളവർ എന്ത് ചിന്തികുമെന്ന് ഓർത്ത് ഞാൻ വ്യാകുല പെട്ടിട്ടില്ല……പക്ഷേ അനു അവള് മാത്രമാണ് എന്നിലെ അപകർഷത ബോധത്തിൻ തിരി കൊളുത്തുന്നത്…..അതിപ്പോ വൺ സയ്ഡ് ലവേഴ്സിനിക്കെ അങ്ങനെ തന്നെ ആയിരിക്കുമല്ലോ…
അല്പം കഴിഞ്ഞപ്പോൾ ബെല്ലടിച്ചു…. പൈപ്പ് തുറന്ന വെള്ളം പോലെ കുട്ടികളൊക്കെ പുറത്തേയ്ക്ക് ഒഴുകി…ചിലർ എന്നെ നോക്കി അടക്കി ചിരികുന്നൊണ്ട്….
ഇന്ന് വരെ ഇങ്ങനെ ഒരു കഥാപാത്രം ക്ലാസിൽ ഉണ്ടായിരുന്നു എന്ന് പോലും അറിയാത്ത ടീംസുകളാണ്…ഞാൻ മൈന്റില്ല😏😏🥱 ബ്ലഡി ബെഗേഴ്സ്……
അപ്പോളാണ് എന്റെ ദിവാ സ്വപ്നങ്ങളിലെ രാജ്ഞി എന്റെ അടുത്തേയ്ക്ക് മന്ദം മന്ദം നടന്നു വരുന്നത് കണ്ടത്…. അനു…
കൂടെ വാലു കണക്ക് രണ്ടെണ്ണം ഒണ്ട്…..മീനാക്ഷിയും ഹേലെനും…ശെരിക്കും വാലു തന്നെ ആണോ ഈശ്വര ഇതുങ്ങൾ …..അനു തിരിയുന്നടുതെല്ല്ലാം ഇതുങ്ങളും തിരിയും. നടക്കുമ്പോൾ ഇരു വശത്തേക്കും ആടുന്ന വാലു പോലെ……
ഇൗ മാരണങൾ കാരണമാണ് അനുവി നെ ഒന്നു വായ് നോക്കാൻ പോലും പറ്റാത്തത്….ശവങ്ങൾ… അനുവിനേ നോക്കുമ്പോൾ ആവും ഈ ശവങ്ങൾ എന്നെ തുറിച്ചു നോക്കുന്നത്…
കോളേജിലും സ്കൂളുകളിലുമോക്കെ പഠികുമാബോൾ പ്രണയം തുറന്നു പറയാത്ത പല കാമുകന്മാർ ക്കും കാമുകിമരൂടെ ഇതുപോലെ ഒള്ള വാലു കൾ വല്യ ശല്യം തന്നെ ആണ്…… ഏത്…😁?
പക്ഷേ കമുകിമരുടെ കൂട്ടുകാരികൾ ചങ്കുകളായി കിട്ടുന്നവർ ഭാഗ്യവാന്മാരാണ്…. ഒട്ടയാനായ എനിക്ക് ഏത് ചങ്ക്…….ആഹ് ഈ ശവങ്ങൾ ഇനി അനുവിനോട് പറഞ്ഞു കാണോ ന്തോ ഞാൻ വായ് നോക്കുന്ന കാര്യം……