Unknown Eyes [കാളിയൻ]

Posted by

“ഞാൻ കളിക്ക്‌ പറഞ്ഞതല്ലേ……”ഇത്രേ ഒള്ളോ ഇയാള്?…..ഞാൻ കണ്ടു ഇയാളെ അവന്മാർ തള്ളി ഇടുന്നത്…..”
വീണ്ടും ചിരി…….

പെണ്ണിന്റെ കാര്യം….ഇവൽഡെ ചിരിയിൽ വല്ല കാന്തം വല്ലോ വെച്ചിട്ടൊണ്ടോ ഈശ്വര…….

ടൂ ടൂ….ബീപ്….നമ്മുടെ രണ്ട് പേരുടെം മൊബൈൽ ഒരുമിച്ച് ശബ്ദിച്ചു….നമ്മൾ പരസ്പരം നോക്കി…..

ഞാൻ ഫോണെടുത്തു…..വാട്ട്സ്ആപ്പിൽ ആണ് മെസ്സേജ്….

👁️ അൺ നോൺ ഐസ്👁️….!

ങ്ങേ പുതിയ ഗ്രൂപ്പ് ആണല്ലോ….ഞാൻ ചിന്തിച്ചു…
അമൃത ആടെഡ് യൂ….
ഏത് അമൃതയാണോ ആവോ……കോളേജിൽ തന്നെ ഒരുപാട് അമൃതമാരൊണ്ട്..ഇതെതാ ഈ ഐറ്റം…കോളേജിലെ മിക്കവരും ഒണ്ടല്ലോ ഗ്രൂപ്പിൽ…
“അൺ നോൺ ഐസ്”…. അനു മൊബൈലിൽ നോക്കി കൊണ്ട് പറഞ്ഞു…

ങ്ങേ…. താനുമൊണ്ടോ ഈ ഗ്രൂപ്പിൽ…ഞാൻ അതിശയപെട്ടൂ….

നീയും ഒണ്ടല്ലെ…. ഏത് അമൃതയാ ഇത്….

ഞാൻ ഡിപി നോക്കി…..ഞാൻ ഞെട്ടി പോയി…അനുവും…..
അമൃതാ!!!!!!!! അമൃതാ കൃഷ്ണൻ……..!!!!!!കഴിഞ്ഞ വെക്കേഷന് ഹോസ്റ്റലിന്റെ ടെറസ്സിൽ നിന്ന് ചാടി മരിച്ച അമൃതാ കൃഷ്ണയുടെ ഫോട്ടോ ആയിരുന്നു അതിൽ……
അമൃതയുടെ മരണം തികച്ചും ഒരു ഞെട്ടൽ ആയിരുന്നു അന്ന്….പോലീസുകാര് അന്വേഷണം തുടങ്ങിയിട്ട് ഇപ്പൊ രണ്ട് മാസം കഴിഞ്ഞു … ഇത് വരെയും ഒരു തുമ്പ് പോലും ലെഭിച്ചിരുന്നില്ല…..

“അമ്മു അല്ലേ ഇത് …..” അനുന്‍റെ ശബ്ദം ഇടറിയത് ഞാൻ ശ്രദ്ധിച്ചു …

“അതെ….ഏതോ തല തെറിച്ചവന്റെ പണിയാ…. ആൾക്കാരെ പറ്റിക്കാൻ”ഞാൻ പറഞ്ഞൂ….
എന്നാലും എന്നെ എന്തിനാവും ആഡ് ചെയ്തത്…..🙄🙄ഞാൻ കോളേജിലെ അൺ പോപ്പുലർ ഗയ്‌ അല്ലേ…..ഞാൻ മനസ്സിലോർത്തു………

“പക്ഷേ ഇതവലുടെ  തന്നെ നമ്പർ ആണല്ലോ…അവൾടെ എല്ലാം പോലീസിന്റെ കയ്യിൽ അല്ലേ….സിമും മൊബൈലും ഒക്കെ…”

“ശരിയാണല്ലോ…” അ കാര്യം ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്…..

ടൂ ടൂ ……( ബീപ്) ഞെട്ടിച്ചുകൊണ്ട് മൊബൈൽ വീണ്ടും ശബ്ദിച്ചു ..ഒരുമിച്ച്….!!!!

നമ്മൾ കൗതുകത്തോടെ വീണ്ടും മൊബൈൽ സ്ക്രീനിലേക്ക് തിരിഞ്ഞു….

“ഹൈ…,ഞാൻ അമൃതാ……..
അത്ഭുതപ്പെടേണ്ട… കഴിഞ്ഞ രണ്ട് മാസം മുമ്പ് നിങ്ങളെ ഒക്കെ വിട്ട് പിരിഞ്ഞ് പോയ അതെ അമൃതാ തന്നെയാ ഞാൻ …….നിങ്ങളുടെ ഒക്കെ അമ്മു…..🙂
എന്റെ ഈ തിരിച്ചു വരവ് കാണുമ്പോ ചിലരെങ്കിലും ഞെട്ടാതിരിക്കിലാ…ഇത് കാണുമ്പോ ഭയം തോന്നുന്നവരും കൗതക പെടുന്നവരും ഒണ്ട് ഈ ഗ്രൂപ്പിൽ…..😊😊
ഈ ഗ്രൂപ്പിൽ ഞാൻ ആഡ് ചേയ്തവർ എല്ലാം എന്റെ ജീവിതത്തിലും എന്റെ വിധിയിലും ഒരുപാട് പങ്ക്‌ വഹിച്ചവരാണ്….
ഞാൻ കാണും ഇനി,നിങ്ങളുടെ കൂടെ ,നിങ്ങൾക്കിടയിൽ…നിങ്ങളറിയാതെ….!!!
പലരും ഇത് തരികിട ആയിട്ടാവും കരുതുന്നത്…..ഏതോ വട്ടന്റെ നേരംപോക്ക് ആയിട്ട്….അങ്ങനെ തന്നെ ഇരിക്കട്ടെ…..ഇതൊരു സ്റ്റാർട്ടിങ് മാത്രമല്ലേ…വഴിയേ മനസ്സിലാകും സത്യം എന്താണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *