സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

അവൻ വകീലിന്റെ മുഖത്തേക്ക് നോക്കി. “എനിക്ക് ഈ രേഖകളെ കുറിച്ച് ഒന്നും അറിയില്ല. എനിക്ക് ഈ രേഖകൾ വ്യാജമാണോ എന്നുപോലും മനസ്സിലാവുന്നില്ല. ഒരു കാര്യം എനിക്ക് ഉറപ്പാണ് ഞാൻ ഒരു ദത്ത് പുത്രൻ അല്ല”.

“ഇത് നിന്റെ ബർത്ത് സർട്ടിഫിക്കറ്റ് അല്ലെ?”. വകീൽ പ്രഭാകരൻ അടുത്ത രേഖ ആദിത്യന്റെ മുൻപിൽ വച്ചു.

അവൻ അത് നോക്കി തലയാട്ടി കൊണ്ട് ചിന്തിച്ചു എന്തിനാണ് ഈ വകീൽ തന്റെ ബർത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി കൈയിൽ വച്ചിരിക്കുന്നത്. “ആയിരിക്കാം, പക്ഷെ എനിക്ക് മനസിലാകുന്നില്ല ഇത് നിങ്ങളുടെ കൈയിൽ എങ്ങിനെ വന്നു എന്ന്”.

വകീൽ ബർത്ത് സർട്ടിഫിക്കറ്റിന് അടുത്തുള്ള വേറൊരു രേഖ അവനെ കാണിച്ചു. “ഇത് അഡോപ്ഷൻ സർട്ടിഫിക്കറ്റിന്റെ കൂടെ ഉള്ള പേര് മാറ്റിയതിന്റെ രേഖ ആണ്”. സാധാരണ വകീൽമാർ ഉപയോഗിക്കുന്ന തനതായ ശൈലിയിൽ അയാൾ പറഞ്ഞു. എന്നിട്ടു അടുത്ത രേഖ അവന്റെ മുന്നിലേക്ക് നീക്കി പറഞ്ഞു, “ഇത് നിന്റെ ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് ആണ്”.

ആദിത്യൻ വളരെ ശ്രേദ്ധയോടെ ആ രേഖകൾ പരിശോദിച്ചു. അവന് അത് തന്റെ തന്നെ സർട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലായി പക്ഷെ അവന് അതിൽ അസാധാരണമായി ഒന്നും കണ്ണൻ കഴിഞ്ഞില്ല. പിന്നെ അവൻ പേര് മാറ്റിയതിന്റെ സർട്ടിഫിക്കറ്റ് എടുത്ത് നോക്കി അതും അഡോപ്ഷൻ സർട്ടിഫിക്കറ്റും ഒത്ത് നോക്കി. അവന് അതിൽ ഒരു പൊരുത്തമില്ലായ്മയും കാണാൻ സാധിച്ചില്ല. ആദിത്യ ആകെ വല്ലാണ്ടായി അവൻ പിന്നെയും ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് എടുത്ത് നോക്കി.

അവൻ ബർത്ത് സർട്ടിഫിക്കറ്റിലുള്ള പേരുകൾ നോക്കി, അവന്റെ കണ്ണുകൾ വികസിപ്പിച്ചു കൊണ്ടു വകീലിനെ നോക്കി. മുൻപിൽ ഇരിക്കുന്ന ആദിത്യന്റെ അവസ്ഥ കണ്ട് വകീൽ സഹാനുഭൂതിയോടെ അവനെ നോക്കി. ആദിത്യന് തന്റെ അടിത്തറ തന്നെ ഇളകുന്നതായി തോന്നി.

“ഇതിൽ . . . .ഇതിലെ അച്ഛന്റെ പേര്”, ആദിത്യൻ വിക്കി കൊണ്ട് പറഞ്ഞു.

വകീൽ പ്രഭാകരൻ ഒന്നും പറയാതെ വേറൊരു ഫോട്ടോ അവന് മുൻപിലേക്ക് വച്ചു. മൂന്ന് കുട്ടികളെയും അവരുടെ അച്ഛൻ എടുത്തിരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. വളെരെ പരിചിതമായ ലോകം മുഴുവൻ അറിയുന്ന ഒരാളുടെ ചെറുപ്പത്തിലുള്ള മുഖം ആയിരുന്നു ആ അച്ഛന്. കഴിഞ്ഞ കുറച്ച് ദിവസമായി അയാളുടെ മുഖമാണ് എല്ലാ പേപ്പറുകളിലും ന്യൂസ് ചാനലുകളിലും കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *