സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

ആദിത്യൻ സർട്ടിഫിക്കറ്റ് ഒന്നുകൂടെ പരിശോധിച്ചു അതിൽ അച്ഛന്റെ പേര് മനു വർമ്മ എന്ന് എഴുതിയിരുന്നു.

അവൻ വകീലിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു, “കാര്യമായിട്ടാണോ?”.

വകീൽ പ്രഭാകരൻ തലയാട്ടി. “നീ ഒരു ദത്ത് പുത്രൻ ആണെന്ന് അറിയുന്നതിനേക്കാളും വലിയ നടുക്കം ആയിരിക്കും മനു വർമ്മയുടെ മകൻ ആണെന്ന് അറിയുന്നത് എന്ന് എനിക്ക് മനസ്സിലാകും”.

ആദിത്യൻ അവന്റെ തല കുടഞ്ഞു. അവന് അത് വിശ്വസിക്കാൻ പറ്റുന്നില്ല താൻ ഒരു ദത്ത് പുത്രൻ ആണ് എന്നതും കൂടാതെ ലോകത്തിലെ തന്നെ വിരലിൽ എണ്ണാവുന്ന കോടിശ്വരന്മാരിൽ ഒരാളായ മനു വർമ്മ തന്റെ അച്ഛനാണ് എന്നതും. അപ്പോഴാണ് ഒരു ചിന്ത അവന്റെ മനസിലൂടെ പോയത്.

“ജോളിയാണോ നിങ്ങളെ ഇതിന് വേണ്ടി പറഞ്ഞ് വിട്ടത്?”.

ആദിത്യന് രണ്ട് ഉറ്റ മിത്രങ്ങൾ ആണ് ഉള്ളത് ജോളിയും അരവിന്ദും. അരവിന്ദ് അവനോടൊപ്പം അതെ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജോളി ഒരു കമ്പനിയിൽ കോമിക് ബുക്ക് ഇല്ലുസ്ട്രേറ്റർ ആണ്. ഇതിൽ ജോളി എപ്പോഴും ഇതേപോലെ എന്തെങ്കിലും കുസൃതി തരങ്ങൾ ഒപ്പിച്ചു കൊണ്ടിരിക്കും. ഇത് അവന്റെ പണിയാണ് എന്നാ തോന്നുന്നത് പ്രേത്യകിച്ച് നാല് ദിവസം മുൻപ് മനു വർമ്മ കാൻസർ മൂലം മരിച്ചു എന്ന് ലോകം അറിഞ്ഞ സമയത്ത്.

വകീലിന്റെ മുഖം ഗൗരവമുള്ളതായി. “ആദിത്യ ഞാൻ ഉറപ്പ് തരുന്നു ഇത് ഒരു തമാശ അല്ല. നിന്റെ മുൻപിൽ അതിനു വേണ്ടിയുള്ള മുഴുവൻ തെളിവും ഉണ്ട്. മനു വർമ നിനക്കായ് എഴുതിയ കത്ത് ഉൾപ്പടെ.”

“ഒരു കത്ത്?”, ആദിത്യൻ ചിരിച്ചു. അവന് ഉറപ്പായി ഇത് അവന്റെ കൂട്ടുകാരൻ ഒപ്പിച്ച് വേല ആണ്.

അവൻ ഒന്ന് മന്ദഹസിച്ചു, “ശരി എന്നാൽ കത്ത് കാണട്ടെ”.

വകീൽ ഒന്ന് മുഖം വീർപ്പിച്ചിട്ട് അടുത്ത ഫയൽ തുറന്ന് ഒരു കത്ത് പുറത്തെടുത്തു. ആ പേപ്പർ വളരെ വില പിടിപ്പുള്ളതും ആഡംബരമുള്ളതും ആയിരുന്നു. ആദിത്യന് അതിലെ കൈയക്ഷരം ആരുടെ ആണെന്ന് മനസിലായില്ല എങ്കിലും അവൻ ആ കത്ത് തുറന്ന് വായിച്ചു.

പ്രീയപ്പെട്ട ആദിത്യ,

എനിക്കറിയാം നീ ഇപ്പോൾ വളരെ ആശയക്കുഴപ്പത്തിൽ ആണെന്ന്. അഡ്വക്കേറ്റ് പ്രഭാകരൻ ഒരു നല്ല മനുഷ്യനും എന്റെ ഉറ്റ ചങ്ങാതിയുമാണ്. അദ്ദേഹത്തിന് അതികം ബുദ്ധിമുട്ട് ഉണ്ടാവാതെ ശ്രദ്ധിക്കുക.

എന്തായാലും, നീ ഇപ്പോൾ മനസിലാക്കിയിരിക്കും ഞാൻ നിന്റെ അച്ഛനാണെന്ന്. മനു വർമ്മ, കോടീശ്വരൻ, സെലിബ്രിറ്റി, പ്ലേബോയ്, വ്യവസായി, ബിസ്സിനെസ്സ് ജീനിയസ്, മാറ്റുമെല്ലാ. അത് ശരിയുമാണ്, ആദിത്യ. നീ ഇതിനെല്ലാം ഒരു വിശദീകരം അർഹിക്കുന്നു എന്നും എനിക്കറിയാം.

ഇരുപത്തറു വർഷങ്ങള്ക്ക് മുൻപ് ഞാൻ ഒരു സ്ത്രീയെ പരിജയപെട്ടു പേര് പാർവതി ഞങ്ങൾ പ്രണയത്തിലായി ഉടൻ വിവാഹവും കഴിച്ചു. ഞാൻ ഒരു കമ്പനി തുടങ്ങി, കമ്പ്യൂട്ടർ ഉണ്ടാക്കുന്നതും സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങും അവിടെ തുടങ്ങി. ആ സമയത്ത് പാർവതി ഗർഭിണിയായി. ജീവിതം വളരെ സന്തോഷപൂരിതം ആയി മുന്നോട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *