സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

ബിസിനസ് പച്ച പിടിച്ചു ഞാൻ എഴുതിയ ചില സോഫ്റ്റ്‌വെയർ കോടികൾ ഉണ്ടാക്കി. മാസങ്ങൾക്കകം നൂറോളം ആൾകാർ കമ്പനിയിൽ പണിയെടുക്കാൻ തുടങ്ങി. ബിസിനസ് കാര്യങ്ങൾ ഇവിടെ മുക്യം അല്ല. പാർവതിക്ക് പ്രസവ വേതന തുടങ്ങി ഞങ്ങൾ ആശുപത്രിയിലേക്ക് പോയി.

പാർവതി എട്ടാം മാസത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി രണ്ട് പെണ്ണും ഒരു ആണും. പ്രസവത്തിന് ശേഷം പാർവതിക്ക് ബുദ്ധിമുട്ടുകൾ തുടങ്ങി ICU വിലക്ക് മാറ്റി. അവിടെ വച്ച് എന്റെ പ്രീയപെട്ടവൾ എന്റെ പ്രാണൻ എന്നെ വിട്ടു എന്നെന്നേക്കുമായി പോയി. അവൾക്കു വെറും ഇരുപത്തിയഞ്ചു വയസേ ഉണ്ടായിരുന്നുള്ളു. അവൾ ഉണ്ടായിരുന്നെകിൽ നിങ്ങൾക്ക് ഒരു നല്ലൊരു അമ്മ ആയിരുന്നേനെ.

കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്ന് എനിക്ക് ഒരു അറിവും ഇല്ലായിരുന്നു. പാർവതി മരിച്ചതിന്റെ വിഷമം മാറ്റാൻ ഞാൻ ജോലിയിൽ കൂടുതൽ മുഴുകാൻ തുടങ്ങി. പാർവതി മരണപ്പെട്ട വേതനയിൽ നിന്നും എങ്ങനെയെങ്കിലും മുക്തി ലഭിക്കാൻ എന്റെ സമയം മുഴുവൻ ജോലിക്കായി മാറ്റിവച്ചു. നിന്നെയും നിന്റെ പെങ്ങമ്മാരേയും ദത്ത് കൊടുക്കാൻ ഒരു ഡോക്ടർ ആണ് നിർദ്ദേശിച്ചത്. നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റിയ ഒരു നല്ല കാര്യമായി അപ്പോൾ എനിക്ക് തോന്നി. പിന്നീട് അത് ഒരു വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു.

നിന്നെയും നിന്റെ പെങ്ങമ്മാരേയും വളരെ നല്ല കുടുംബങ്ങളിലേക്ക് ദത്തെടുക്കപെട്ടു. എന്നാലും ഞാൻ നിങ്ങളുടെ വളർച്ച ദൂരെ നിന്ന് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ചില സമയങ്ങളിൽ നിങ്ങൾ അറിയാതെ സഹയിക്കുന്നുണ്ടായിരുന്നു. സ്കോളർഷിപ്പുകൾ, ജോലികൾ അങ്ങനെ എല്ലാം. എനിക്കറിയാം ഒരു നല്ല അച്ഛൻ അങ്ങനെ അല്ല ചെയേണ്ടിയിരുന്നത് പക്ഷെ നേരിൽ കണ്ടില്ലെങ്കിൽ പോലും ഒരു കുടുംബം എന്ന് പറയാൻ എനിക്ക് നിങ്ങളെ ഉള്ളു.

ഞാൻ മരണ കിടക്കയിൽ കിടന്നാണ് ഈ കത്ത് എഴുതുന്നത്. നീ ഇത് വായിക്കുബോൾ ഞാൻ മരിച്ചിട്ടുണ്ടാകും നീ അത് ന്യൂസിൽ കണ്ടിട്ടും ഉണ്ടാവും. ഇനി എന്തിനാണ് ഈ കത്ത് എന്ന കാര്യത്തിലേക്കു കടക്കാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ഞാൻ ഒരു സാമ്രാജ്യം കെട്ടി പടുക്കുക ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ആണ് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനും കുടുംബത്തെ സംരക്ഷിക്കാനും എന്നെ ആശ്രയിച്ച് കൊണ്ടാണിരുന്നത്. ഈ ഉത്തരവാദിത്തം ഞാൻ വളരെ ഗൗരവ പൂർവമായി കാണുന്നു. നിനക്ക് ഇതിനോട് പൊരുത്ത പെടാൻ ബുദ്ധിമുട്ട് തോന്നുമായിരിക്കും കാരണം ഞാൻ നിങ്ങളെ വളത്താൻ ഈ ഉത്തരവാദിത്തം കാണിക്കാത്തത് കൊണ്ട്.

നീയും നിന്റെ പെങ്ങമ്മാരായ ആദിയയും ആദിരയും നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മൂന്നും തമ്മിൽ പരിചയപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ സംബാധിച്ചതെല്ലാം നിങ്ങൾക്കു മൂന്ന് പേർക്കും കൂടി ഉള്ളതാണ്.

അഡ്വക്കേറ്റ് പ്രഭാകരൻ ഇനി എന്താണ് ചെയ്യാനുള്ളതെന്നും പറഞ്ഞ് തരും. ചുരുക്കി പറഞ്ഞാൽ ദ്വീപിലേക്ക്‌ പോകുക, പെങ്ങമ്മാരെ പരിചയപ്പെടുക, നിന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കുക എന്നിട്ട് നിന്റേതായ ഒരു തീരുമാനം എടുക്കുക.

അതിലൂടെ നീ എന്നെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.

സ്നേഹത്തോടെ,

മനു വർമ്മ.

Leave a Reply

Your email address will not be published. Required fields are marked *