ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 4
Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂
Previous parts
ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….
ആദിക്ക് നിഴലായി ജാവീദും……
സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….
വർഗീസ് ആദിയുടെ പിന്നാലെ …
എല്ലാവരും രാമപുരത്തോട്ട് …..
**********************************************
കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …
സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ
പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …
വിഷ്‌ണു സജീവിനോട് …
“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”
“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..
അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”
“എന്തൊക്കെ മാറിയാലും
റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ തന്നെ
എന്ന അവസ്ഥ ആണ് ….”
“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”
ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …
“സർ .,,,,,
എവിടുന്നാ വരുന്നേ …??
കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”
“സജീവ്- ഞാൻ അമേരിക്ക ….
ഇവൻ ലണ്ടൻ …..
തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”
“വിഷ്ണു- അല്ല ചേട്ടാ …
ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന് ചോദിച്ചേ …??”
“മോനെ അത് …,,,
സംസാരം കേട്ടപ്പോൾ ചോദിച്ചതാ ….
ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത്
മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….”
ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു ………
അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു ….
സന്ധ്യ സമയം ആയി ….