“ഓഹ് അങ്ങനെ ഒക്കെ ഉണ്ടല്ലേ ….
അപ്പോ ഇവിടെ നോക്കിയും കണ്ടും നടക്കണം അല്ലേ ….”
“അതെ ഇല്ലെങ്കി …
തടി കേടാവും ….
എന്നാ പിന്നെ സമയം കളയണ്ട വാ പോവാം ….
ഇവിടുന്ന് ഒരു അഞ്ചുമിനിറ്റ് ഉള്ളു ….
ഞാൻ നടന്നാണ് വന്നത് …
നിൻ്റെ വണ്ടി എവിടെ …???”
“വാ …. ഞാൻ അവിടെ ഒതുക്കി നിർത്തിയിട്ടുണ്ട് …..”
അതും സംസാരിച്ചുകൊണ്ട് ആദിയും അർജുനേട്ടനും കൂടെ ആദിയുടെ വണ്ടിയുടെ അടുത്തൊട്ട് നടന്നു …
അടുത്ത് എത്തിയതും അവർ രണ്ടുപേരും കൂടെ ആദിയുടെ വണ്ടിയിൽ അർജുനേട്ടൻ്റെ വീട്ടിലോട്ട് നീങ്ങി ….വീട്ടിൽ എത്തിയതും ആദിയെ എല്ലാവർക്കും അർജുൻ പരിചയപ്പെടുത്തി…. ആദിക്കുള്ള മുറി കാണിച്ചു കൊടുത്തു …..ഒന്നു ഫ്രഷായി വരാം എന്ന് പറഞ്ഞ് ആദി മുറിക്കുള്ളിൽ കയറി …
കുറച്ചു സമയത്തിനു ശേഷം …..
ആദി ഫ്രഷ് ആയി മുറിയുടെ പുറത്തിറങ്ങി ….
എന്നിട്ട് പതിയെ കോണിയിൽ കൂടെ താഴേക്ക് നടന്നു …
ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ട് …
ആദിയും അവരുടെ ഒപ്പം കൂടി …
എല്ലാവരും കൂടെ ആദിയുടെ വിശേഷങ്ങളും ….
ഭാവി കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു ….
അതിനു ശേഷം അർജുനേട്ടൻ്റെ ഒപ്പം ടെറസിലോട്ട് നടന്നു …
രണ്ടുപേരും കൂടെ ടെറസിലെ കസേരയിൽ ഇരുന്നു ….സംസാരിച്ചുതുടങ്ങി …
“ആദി ….. ആ വർഗീസിൻ്റെ കാര്യം എന്തായി ….???
നി വരുമ്പോൾ പറയാന്ന് പറഞ്ഞിട്ട് ….”
“അത് അർജുനേട്ടാ ….
എനിക്ക് ആ സമയത് എന്താ ഉണ്ടായെന്ന് ശരിക്കും ഓർമയില്ല …
എവിടെന്നോ ദേഷ്യം വന്നു …
അവർ ഷാഹിയോട് മോശമായി പെരുമാറിയപ്പോൾ …
അങ്ങനെ പറ്റിപോയതാ ….
പിന്നെ എന്തോ അവർ തന്നെ കേസ് ഒന്നും വേണ്ടാ എന്ന് പറഞ്ഞു …
അതുകൊണ്ട് ഇനി പ്രശനം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല….”
“ആദി നി എന്തായാലും ഒന്ന് സൂക്ഷിച്ചോ ….