അഭി- “അങ്ങനെ ആണെങ്കിൽ നമ്മുക്ക് ബോബെയിലെ ഹെഡ്ഓഫീസിൽ ഒരുമിച്ചു നിന്നേക്കാം വിഷ്ണു …
കിളവന്മാരെ ഓക്കേ ബാംഗ്ലൂർ നിന്നോട്ടെ ….”
അത് കേട്ട് എല്ലാവരും ചിരിച്ചു ……
ആമി- “ദേ അച്ചാച്ചൻ വന്നു …..”
എല്ലാവരും ഉമ്മറത്തോട്ട് നോക്കി ….
ശേഖരൻ്റെ കാർ ഉമ്മറത്ത് എത്തി …
ശേഖരൻ അതിൽനിന്നും ഇറങ്ങി …
നേരെ അകത്തോട്ട് ….. കയറി … ഹാളിൽ എത്തിയതും ശേഖരൻ സജീവിനെയും വിഷ്ണുവിനെയും കണ്ടു …
ശേഖരൻ – “സജീവേ നിങ്ങൾ എന്താ … ഒരു മുന്നറിയിപ്പും ഇല്ലാതെ ….”
സജീവ്- “എല്ലാവരെയും ഒന്ന് ഞെട്ടിക്കാം എന്ന് വിചാരിച്ചു അച്ഛാ ….”
ശേഖരൻ -” വിഷ്ണു സുഖം അല്ലെ മോനെ നിനക്ക് …. ഞങ്ങളെ ഓക്കേ മറന്നൂലെ ….??”
വിഷ്ണു- “അങ്ങനെ മറക്കോ അച്ചാച്ചാ ….”
അതും പറഞ്ഞു വിഷ്ണു ശേഖരനെ കെട്ടി പിടിച്ചു ….അപ്പോഴേക്കും ഫുഡ് എല്ലാം റെഡി ആക്കി എല്ലാവരും ഹാളിലോട്ട് വന്നു …..അതികം സമയം പാഴാക്കാതെ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു ….. കഴിക്കുന്നതിൻ്റെ ഇടയിൽ ….
മല്ലിക – “സജീവേ … ഞങ്ങൾ ഒരു ചെറിയ തീരുമാനം എടുത്തിതുണ്ട് …. പൊന്നുനോട് അറിയിച്ചു അവൾക്ക് സമ്മതം….”
സജീവ് – “എന്താ ചേച്ചി…??”
ചന്ദ്രശേഖർ- “അത് നമ്മൾ മുൻപ് പറഞ്ഞുവെച്ചപോലെ ആമിയുടെയും വിഷ്ണുവിൻ്റെയും … കല്യാണം ….”
സജീവ്- “അതിന് എനിക്ക് നൂറുവട്ടം സമ്മതം …. പിള്ളേർ തന്നെ തീരുമാനിക്കട്ടെ …. എന്താ ചന്ദ്രേട്ടാ അതല്ലേ നല്ലത് …??”
ചന്ദ്രശേഖർ – “നമ്മൾ എന്തായാലും തീരുമാനിച്ചു …
ഇനി പിള്ളേർ എന്താന്നുവെച്ചാ തീരുമാനിക്കട്ടെ…”
എല്ലാവരുംകൂടെ ആമിയുടെയും വിഷ്ണുവിൻ്റെയും മുഖത്തോട്ട് നോക്കി ….. രണ്ടിനും നാണം ….
എല്ലാവരും അതും പറഞ്ഞ് അവരെ കളിയാക്കി ….
എന്നാൽ ഇവരാരും ശ്രദ്ധിച്ചില്ല…. ശേഖരൻ്റെ മുഖത്തു മിന്നിമാറിയ പേടി …… അയാൾ വേഗം തന്നെ ഭക്ഷണം കഴിച്ചു എഴുന്നേറ്റു …. കൈകഴുകി പുറത്തോട്ട് ഇറങ്ങി ….. ആലോചനയിൽ മുഴുകി …. അപ്പോഴും ആമിയുടെയും വിഷ്ണുവിൻ്റെയും കല്യാണ കാര്യം അയാളെ പേടിപ്പിച്ചിരുന്നു …..
അകത്ത് … എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു …. ഹാളിൽ ഇരിക്കുന്നു…… പ്രധാന ചർച്ച കല്യാണം തന്നെ ….
ആമി പതിയെ അഭിയെ മാറ്റി നിറുത്തി …