നമ്മളെ സംശയമുണ്ടാവില്ല ….””
ഷംസുദീൻ താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു ….
ചുറ്റും നടന്നു അവരെ വിലയിരുത്തി ….
ഷംസുദീൻ തൻ്റെ കൈയിലുള്ള കവർ എടുത്തു ….
അത് ആ മല്ലന്മാർക്ക് നീട്ടി …
അവർ അത് വാങ്ങി ….
ഷംസുദീൻ അവരോട് ….
“”അവൻ്റെ ഫോട്ടോ ആ കവറിൽ ഉണ്ട് …
അവൻ ഇപ്പോൾ രാമപുരത്തുണ്ട് ….
അവിടെ ചെന്ന് … അവനെ കണ്ടുപിടിക്കുക …
അവസരം കിട്ടിയാൽ കൊന്നു കളഞ്ഞേക്ക് …””
ഷംസുദീൻ്റെ വാക്കു കേട്ടതും …
അവർ ഒരു ചിരിയോടെ … പറഞ്ഞു …
“”അത് ഞങ്ങൾ ഏറ്റു സർ ….
അതൊക്കെ ഞങ്ങൾ നോക്കിയും കണ്ടും ചെയ്തോളാം …””
അതും പറഞ്ഞുകൊണ്ട് അവർ പതിയെ പുറത്തേക്ക് നടന്നു ….
പെട്ടന്ന് ഒരു അലർച്ച ……
നിൽക്കടാ ….. അവിടെ ………
എല്ലാവരും പെട്ടന്നുള്ള വളർച്ചയിൽ ഞെട്ടി തിരിഞ്ഞു …
ദേഷ്യത്തോടെ കണ്ണെല്ലാം ചുവന്ന് ….ജോൺ …..
വീണ്ടും അലർച്ചയോടെ ജോൺ …..
“”””അവൻ ചാവേണ്ടത് നിങ്ങളുടെ കൈകൊണ്ടല്ല ….
തൻ്റെ വലത്തേ കൈപൊക്കിപിടിച്ചു ….
എൻ്റെ ഈ കൈകൊണ്ടാണ് …..””””
അത് കേട്ടതോടെ വർഗീസും ഷംസുദീനും മല്ലന്മാരും പതിയെ പുഞ്ചിരിച്ചു ….
വർഗീസ്- “”അതെ അവൻ ചാകേണ്ടത് എൻ്റെ മകൻ്റെ കൈകൊണ്ട് തന്നെയാണ് ….””
ഷംസുദീൻ- “അങ്ങനെ ആണെങ്കിൽ ….
പ്ലാൻ ഒന്ന് ചെറുതായി മാറ്റിയേക്കാം ….”
വർഗീസ് – “എന്താ ഷംസുദീനെ തൻ്റെ പ്ലാൻ …???”
“”ഇവർ എല്ലാവരും കൂടെ രാമപുരത്തോട്ട് പോകണ്ട ….
കുറച്ചുപേർ മാത്രം പോകട്ടെ …..
നല്ല ഒരു അവസരം വന്നാൽ അവനെ അവിടെന്ന് പൊക്കിക്കോ ….
എന്നിട്ട് സാറിൻ്റെ എസ്റ്റേറ്റിലെ ഗോഡൗൺ ഇല്ലേ …
അവിടേക്ക് അവനെ കൊണ്ടുപോരെ …..