ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങായതിനാൽ പുത്തൻപുരക്കൽ തറവാട്ട് കാർക്ക് മാത്രമേ ഉള്ളിലേക്ക് പ്രേവേശനം ഉള്ളു ….
കുറച്ചു സമയത്തിനു ശേഷം സ്നാനാദികർമങ്ങൾക്ക് എല്ലാം കഴിഞ്ഞ് ക്ഷേത്രം തന്ത്രി മന്ത്രജപങ്ങളോടെ ശ്രീകോവിലിൻ്റെ നടതുറന്നു….. തിരികൾ തെളിയിച്ചു …..
എന്നിട്ട് പുറത്തേക്കു ഇറങ്ങി …. ശേഖരനോടും ബാക്കിയുള്ളവരോടും ആയി തന്ത്രി ….
“”തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീഷ്ടപ്രദായകവുമാണ്…..ഈ നേരം തൊട്ടാണ് നിർമാല്യദര്‍ശനം ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതാണ് നിർമാല്യദര്‍ശനം “”
“”നിർമാല്യസമയത്ത് വിഗ്രഹത്തിൽ നിന്നുള്ള ഊര്‍ജപ്രസരണം പതിന്മടങ്ങാണ്.അതിനാൽ നിർമാല്യം തൊഴൽ പുണ്യദായകമാണ്. പിന്നീട് നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ പയറുപൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു.ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും….അതുകൊണ്ട് എല്ലാവരും നല്ല പോലെ പ്രാർത്ഥിച്ചോളു എല്ലാം മംഗളം ആയി ഭവിക്കും …..””
കുടുംബസമേതം എല്ലാവരും മനസ്സറിഞ്ഞു തൊഴുതു ….
അത് കഴിഞ്ഞു എല്ലാവരും കൂടെ മഹാഗണപതിഹോമത്തിൽ പങ്കെടുത്തു….
അതിനുശേഷം പുത്തൻപുരക്കൽ തറവാട്ടുക്കാരെ മാത്രം
ക്ഷേത്രത്തിൻ്റെ അകത്തോട്ട് കയറ്റി …
എല്ലാവരും അകത്തെത്തിയതും …. തന്ത്രി അവരോടായി …..
ശേഖരൻ ഉദയസ്തമന പൂജ ഇപ്പോ ആരംഭിക്കും ….
പൂജയെ കുറിച്ച് ഞാൻ ഒരു ചെറു വിവരണം തരാം ….
“”താന്ത്രികവിധി പ്രകാരം വിഗ്രഹാദി ഉപാധികളിലേക്ക് ആവാഹിച്ച് ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ നിവേദ്യങ്ങൾ സമർപ്പിച്ചാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. പൂജകളിൽ പരമപ്രധാനം ഉദയാസ്തമന പൂജയാണ്…””
“”സർവ വിധത്തിലുമുള്ള ഐശ്വര്യത്തിനായിട്ടാണ് ഉദയാസ്തമന പൂജ നടത്തുന്നത്. വ്യത്യസ്തങ്ങളായ പതിനെട്ടു പൂജകളാണ് ഉദയാസ്തമന പൂജയിൽ നടത്തുന്നത് …””
എപ്പോഴും ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലാ ….
ആദ്യത്തെ പൂജയിലും ….അതേപോലെ ദീപാരാധന സമയത്തും മാത്രം കുടുംബസമേതം ഉണ്ടായാൽ മതി ….
എന്നാൽ എല്ലാവരും നന്നായി പ്രാർത്ഥിച്ചോളു…..
അതുംപറഞ്ഞുകൊണ്ട് തന്ത്രി ശ്രീകോവിലിൽ കയറി പൂജ തുടങ്ങി ….
പൂജക്ക് ശേഷം പ്രസാദവും കൊടുത്തു ….
ക്ഷേത്രം പൊതുദർശനത്തിനായി വിട്ടുകൊടുത്തു …..