കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം ….
എല്ലാവരും വീണ്ടും തറവാട്ടിലേക്ക് തിരിച്ചു ….
വീട്ടിൽ എത്തിയതും എല്ലാവർക്കും ഉള്ള ഭക്ഷണം ജോലിക്കാർ തയാറാക്കിയിരുന്നു …
ആവി പറക്കുന്നു ഇഡലിയും സാമ്പാറും …
എല്ലാവരും നല്ലപോലെ ആസ്വദിച്ച് കഴിച്ചു ….
എന്നിട്ട് ഹാളിൽ ഒത്തുകൂടി ….
പക്ഷെ ശേഖരൻ മാത്രം അസ്വസ്ഥൻ ആയിരുന്നു …
ശേഖരൻ പതിയെ ഉമ്മറത്തോട്ട് ഇറങ്ങി …
തൻ്റെ ചാരു കസേരയിൽ നീണ്ടു നിവർന്നു കിടന്നു …
ഇരുപത്തൊന്നു കൊല്ലം മുൻപ് നടന്ന കാര്യങ്ങൾ…..
ശേഖരൻ്റെ മനസ്സിൽ കൂടെ മിന്നി മറഞ്ഞു …
ശേഖരനിൽ പേടി നിറഞ്ഞു തുടങ്ങി …..
താൻ ആ വ്യക്തിക്ക് വാക്ക്ദാനം നൽകിയതും ….
അത് തെറ്റിയാൽ ഉള്ള ഭയാനകമായ പരിണാമവും ….
ശേഖരനെ ഭയത്തിൻ്റെ മുൾമുനയിൽ എത്തിച്ചു …..
ഇതേ സമയം ഹാളിൽ …..
മല്ലിക – “നിങ്ങൾ എന്തായാലും ഇന്നലെ തന്നെ വന്നതു വളരെ നന്നായി …”
സജീവ്- “അതെന്താ …???”
മല്ലിക- “ഇന്ന് ആമിയുടെ ഡാൻസ് ഉണ്ട് ….
കുറച്ചു ദിവസം ആയി ഇവൾ പ്രാക്ടിസ് തുടങ്ങിയിട്ട് ….”
വിഷ്ണു- “ആഹഹാ ആമി ഡാൻസ് പഠിച്ചിട്ടുണ്ടോ …??”
ആമി – “ഉവ്വ് വിഷ്ണുവേട്ടാ … അത്യാവശ്യം നന്നായികളിക്കും ..
ഈ അമ്മക്ക് അസൂയ ആണ് ….”
അഭി- “സത്യം പറയാലോ …. ഇവൾ അത്യാവശ്യം കുഴപ്പമില്ലാതെ കളിക്കും
എന്നാലും പണ്ട് സ്റ്റേജിൽ നിന്ന് ഓടി ഇറങ്ങിയില്ലേ ചെറുപ്പത്തിൽ …
അത് പറഞ്ഞു കളിയാക്കിൽ കൊച്ചിൻ്റെ എല്ലാ ധൈര്യവും ചോർന്നു പോകും ….”
ആമി- “അങ്ങനെ ഒന്നും ഇല്ലാ …. വെറുതെ എന്നെ കളിയാക്കാൻ പറയുന്നതാ …”
വിഷ്ണു- “ഞാൻ ആമി പറഞ്ഞത് വിശ്വസിച്ചു ….”
അഭി- “ഇനി വിശ്വസിക്കാതെ നിവർത്തി ഇല്ലാലോ ….
ലൈസെൻസ് കിട്ടിയില്ലേ രണ്ടിനും ….”
അത് കേട്ടതും ആമി അഭിയുടെ വയറിൽ തൻ്റെ കൈകൾ കൊണ്ട് കുത്തി …
എന്നിട്ട് പുറത്തേക്ക് ഓടി പിന്നാലെ അഭിയും …..
ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും പതിയെ പുറത്തേക്ക് നടന്നു…..
അഭി ഓടിച്ചെന്ന് ആമിയെ പിടിച്ചു