രണ്ടുപേരും നടന്നു ടീൻമേശയിൽ ഇരുന്നു ..
അർജുൻ ഓരോ പ്ലേറ്റിലേക്കും ദോശ എടുത്തിട്ടു …
കറികൾ ആവശ്യം പോലെ എടുത്തോളാന്നും പറഞ്ഞു …
“ആത്മിക തിരുവാതിര പ്രാട്ടീസിന് പോയി …
കുറച്ചു കഴിയുമ്പോൾ വരും എല്ലാവരും …
നീ ഒരു ഉപകാരം ചെയ്യണം …..”
“എന്താ അർജുനേട്ടാ …..??”
“ഇവിടെ കവലയിൽ പൂക്കടകൾ ഉണ്ട് …
മാർക്കറ്റ് ആണ് …..
അവിടെ ചെന്ന് ,,,,, അഞ്ചു റോൾ മുല്ലപ്പൂവ് വാങ്ങണം …
ബുദ്ധിമുട്ടാവോ നിനക്ക് …????”
“എന്ത് ബുദ്ധിമുട്ട് …
ഞാൻ കുറച്ചു കഴിയുമ്പോൾ പോയി വാങ്ങിയിട്ട് വരാം ….
പിന്നെ ചേച്ചിയുടെ പരുപാടി എപ്പോഴാ ….???”
“അത് ഒൻപതുമണിക്ക് ശേഷം ….
നീ വരുന്നില്ലേ …????
അതോ ഇവിടെ ഇരിക്കുന്നോ …???”
“ഞാൻ വരാം ഒൻപതുമണി ആവുമ്പോൾ ഞാൻ അവിടെ ഉണ്ടാവും …”
“എന്നാൽ നമുക്ക് ഒരുമിച്ചു പോകാം ….
ഞാനും അപ്പോഴേ പോകുന്നുള്ളോ ….
അതിനുമുൻപ് അവിടെ നിന്നാൽ പ്രാന്ത് പിടിക്കും ….”
അങ്ങനെ ഓരോന്നൊക്കെ സംസാരിച്ചുകൊണ്ട് അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു ….
കുറച്ചു സമയത്തിന് ശേഷം ആത്മികയും കൂട്ടുകാരികളും വന്നു ….
അതോടെ ആദി മുല്ലപ്പൂവ് വാങ്ങിക്കാൻ മാർക്കറ്റിലൊട്ടും ……
ആദി തൻ്റെ വണ്ടിയുമായി മാർക്കറ്റിലേക്ക് പോയികൊണ്ടിരിക്കുന്നു …
കുറച്ചു സമയത്തിന് ശേഷം മാർക്കറ്റിൽ എത്തി …
ഉത്സവ സമയം ആയതുകൊണ്ട് നല്ല തിരക്കുണ്ട് …..
ആദി തൻ്റെ വണ്ടി പാർക്ക് ചെയ്തതിനു ശേഷം മാർക്കറ്റിലേക്ക് കയറി ….
ഇതേ സമയം വർഗീസിൻ്റെ മല്ലന്മാർ ആദിയെ അന്വേഷിച്ചു അവിടെ എത്തിയിരുന്നു ……
ആദി പതിയെ ആ തിരക്കുള്ള മാർക്കറ്റിലൂടെ നടന്നു …..
അവസാനം പൂവിൻ്റെ മാർക്കറ്റിലോട്ട് കയറി ….
രണ്ടുമൂന്നു കടയിൽ വില ചോദിച്ചു ….
അവസാനം ഒരു കടയിൽ നിന്നും വിലക്കുറവിൽ കിട്ടി
ആദി അതും വാങ്ങി പുറത്തേക്ക് ഇറങ്ങി ….