പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചു ….
മനോഹരമായ ഗാനം …..
ആദിയും ആ ഗാനത്തിൽ ലയിച്ചു നിന്നു…..
“ ആത്മാ രാമാ ആനന്ദ രമണാ
അച്യുത കേശവ ഹരി നാരായണ
ഭവ ഭയ ഹരണ വന്ദിത ചരണാ
രഘുകുല ഭൂഷണാ രാജീവാ ലോചന
ആദി നാരായണ ആനന്ദ ശയന
സച്ചിദാനന്ദ ശ്രീ സത്യ നാരായണാ”
പെട്ടന്ന് ആദിക്ക് എന്തോ ഒരു അസ്വസ്ഥതാ ….
ആദി കണ്ണു തുറന്നു ….
പെട്ടന്ന് തന്നെ വലത്തോട്ട് നോക്കി …
ആദി ഞെട്ടി ….
മുല്ലപ്പൂവ് വാങ്ങുവാൻ പോയപ്പോൾ കണ്ട അതെ പെൺകുട്ടി ….
തന്നെ നോക്കികൊണ്ട് നിൽക്കുന്നു ….
അതെ വേഷം മുഖം ഷാളുകൊണ്ട് പകുതി മറച്ചുപിടിച്ചിരിക്കുന്നു ….
അതിനാൽ മുഖം വ്യക്തമല്ല ….
ആദി നോക്കുന്നത് മനസ്സിലാക്കിയതു കൊണ്ട്…
ആ പെൺകുട്ടി അവിടെ നിന്നും പിന്നിലോട്ട് വലിഞ്ഞു …
ആ ജനക്കൂട്ടത്തിലേക്ക് മറഞ്ഞു ….
ആദി അവൾ കൂട്ടത്തിലേക്ക് മറയുന്നത് നോക്കി നിന്നു …
തൻ്റെ മനസ്സിൽ വിഷമം കൂടുന്ന അവസ്ഥ ….
ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി ….
എന്നാൽ ആദിക്ക് തന്നെ കാരണം വ്യക്തമാകുന്നില്ല ….
ആദി തൻ്റെ കൈകൊണ്ട് കണ്ണുനീർ എല്ലാം തുടച്ചു ….
കണ്ണടച്ചു മൂന്നാലു പ്രാവിശ്യം ശ്വാസം വലിച്ചു പതിയെ പുറത്തേക്ക് വിട്ടു …
ആദിയുടെ മനസിലേക്ക് ആമി നൃത്തം ചെയ്യുന്നതും
അതേപോലെ ആ മോനോഹരമായ ഗാനവും
മനസിലേക്ക് ആഴ്ന്നു കയറിക്കൊണ്ടിരുന്നു….
അതോടെ ഉള്ളിലെ മനോവിഷമം …
പതിയെ കുറഞ്ഞു,,,,,, കുറഞ്ഞു വന്നു ….
അതോടെ ആമിയുടെ നൃത്തം കഴിഞ്ഞു …
കർട്ടൻ വീഴുന്നതിനു മുൻപ് ….
ആമി വീണ്ടും ആദിയെ തന്നെ നോക്കി നിന്നു …
പതിയെ സ്റ്റേജിൻ്റെ കർട്ടൻ അവരെ വേർപെടുത്തി ….
എല്ലാവരും കൈയടിച്ചു ആർപ്പുവിളിയോടെ തങ്ങളുടെ ആദരവ് ആമിക്ക് കൊടുത്തു …
ആദി പതിയെ അവിടെന്ന് പുറകോട്ട് ഉൾവലിഞ്ഞു ….