ജനക്കൂട്ടിലേക്ക് മറഞ്ഞു …. ആമിയുടെ കൺവെട്ടത്ത് നിന്ന് ….
നൃത്തം കഴിഞ്ഞ ആമി വേഗം തന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി …
തൻ്റെ വീട്ടുകാരുടെ അടുത്തോട്ട് ചെന്നു…
അവിടെ എത്തിയതും ആമി നോക്കിയത് ആദിയെ …
ആമി ആൾക്കൂട്ടത്തിലേക്കും നോക്കി ….
എന്നാൽ ആദിയെ മാത്രം കണ്ടില്ല …..
അഭിയും മല്ലികയും എല്ലാവരും ആമിയെ അഭിനന്ദിക്കുന്നു ….
എന്നാൽ ഇതൊന്നും ആമിയുടെ കാതിലേക്ക് എത്തുന്നില്ല …
ആമിയുടെ കണ്ണുകൾ ആദിയെ തിരഞ്ഞുകൊണ്ടിരുന്നു ….
അഭിയുടെ വാക്കുകൾ ആണ് ആമിയെ തിരച്ചലിൽ നിന്നും ഉണർത്തിയത്…
അങ്ങനെ എല്ലാവരും കൂടെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് തിരികെ മടങ്ങി ….
ആദി അവർ മടങ്ങുന്നതും നോക്കി നിന്നു …
അതിൽ നിന്നും ആദിക്ക് സജീവിനെയും വിഷ്ണുവിനെയും മനസിലായി ….
അവർ പോയിക്കഴിഞ്ഞതും ….
ആദി വീണ്ടും അർജുനേട്ടൻ്റെ അടുത്തൊട്ട് നീങ്ങി …
ആത്മികയുടെ തിരുവാതിരയും ……
പിന്നെ രണ്ടുമൂന്നു പരിപാടികളും കൂടെ കഴിഞ്ഞതിനു ശേഷം …
അവർ ഒരുമിച്ചു വീട്ടിലേക്ക് മടങ്ങി …..
അർജുനേട്ടൻ്റെ വീട്ടിൽ എത്തിയതും ….
എല്ലാവരും കൂടെ ഒരുമിച്ചു ഭക്ഷണം കഴിച്ചു ….
അതോടൊപ്പം ഇന്നത്തെ പരിപാടികളും….
നാളത്തെ പൂരവും ചർച്ചാവിഷയം ആയി …..
ഭക്ഷണം കഴിച്ചതിനു ശേഷം
വേഗം തന്നെ അവർ കിടന്നു നിദ്രയിൽ മുഴുകി …ആദി ഒഴികെ …
ആദി തൻ്റെ മനസ്സിൽ ….
ഇന്നു കണ്ട ആമിയെയും അതേപോലെ വെളുത്ത ചുരിദാറിൽ കണ്ട പെണ്ണിനേയും ആലോചിച്ചു കിടന്നു ….
ഒരുപാട് ചോദ്യങ്ങളുമായി …..
ആരായിരിക്കും ആ വെളുത്ത ചുരിദാറിൽ കണ്ട കുട്ടി ….
അവൾ എന്തിനു എന്നെ കണ്ടപ്പോൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു ….
എനിക്ക് ആ സമയത്തു … എങ്ങനെ അസ്വസ്ഥത വന്നു …
ആമിയിലേക്ക് എന്നെ ആകർഷിച്ചത് എന്തുകൊണ്ട് …???
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ …..
ഇതെല്ലാം ആലോചിച്ചു ആദി എപ്പോഴോ നിദ്രയിൽ മുഴുകി ….
ഇതേ സമയം പുത്തൻപുരക്കൽ
അവിടെ എല്ലാവരും കൂടെ അത്താഴം കഴിക്കുന്നു ….